വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിൽ, ചോദ്യങ്ങൾക്ക് മറുപടിയുമായി രശ്‍മിക

Sunday 06 September 2020 1:35 AM IST

മലയാളത്തിൽ ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവരകൊണ്ട. വിജയയുടെ എക്കാലത്തെയും രാശി നായികയാണ് രശ്‍മിക മന്ദാന. ഗീത ഗോവിന്ദം, ഡിയര്‍ കൊമ്രേഡ് എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ പ്രിയ ജോഡിയായത്. വിജയയും രശ്‍മികയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ സിനിമ മാദ്ധ്യമങ്ങളില്‍ നിരവധി വാർത്തകൾ വന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് രശ്‍മിക മന്ദാന. "ഞാന്‍ സിംഗിളാണ്. ഞാന്‍ ഇത് ഇഷ്‍ടപ്പെടുന്നു. സിംഗിളായിരിക്കുന്നതിനെ കുറിച്ച് എല്ലാവരോടുമായി ഞാന്‍ പറയുന്നു. നിങ്ങള്‍ അത് ആസ്വദിക്കാന്‍ തുടങ്ങുമ്പോള്‍, എന്നെ വിശ്വസിക്കൂ. നിങ്ങളുടെ സ്‌നേഹത്തിലുളള നിലവാരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു." രശ്‍മിക മന്ദാന സോഷ്യൽ മീഡിയയിൽ കുറിച്ചു. അതിനാല്‍ തന്നെ ഒരു കാര്യം വ്യക്തമാണ്, രശ്‍മിക സിംഗിളാണ്.