'കഞ്ചാവിന് തുളസിച്ചെടി പോലെ ഔഷധ ഗുണം', നിരോധിച്ചതിന് പിന്നിൽ ഗൂഢാലോചനയെന്ന് നടി, താരത്തിനെതിരെ പ്രതിഷേധം ശക്തം
കഞ്ചാവ് നിയമവിധേമാക്കണമെന്ന ആവശ്യവുമായി കന്നട നടി നിവേദിത. ലഹരി മരുന്ന് കേസിൽ നടി രാഗിണി ദ്വിവേദി അറസ്റ്റിലായതിന് പിന്നാലെയാണ് ആവശ്യവുമായി നടി രംഗത്തെത്തിയിരിക്കുന്നത്. കഞ്ചാവിന് തുളസിച്ചെടി പോലെ ഔഷധ ഗുണമുണ്ടെന്നും, നിരോധിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് താരത്തിന്റെ ആരോപണം.
' ആയുർവേദത്തിന്റെ നട്ടെല്ലാണ് കഞ്ചാവ്. നിരോധിക്കുന്നതിന് മുമ്പ് ഒട്ടേറെ അസുഖങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചിട്ടുണ്ട്. തുളസിച്ചെടി പോലെ ഔഷധ ഗുണവുമുണ്ട്. കഞ്ചാവ് നിരോധിച്ചതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. നാൽപതിലേറെ രാജ്യങ്ങളിൽ കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാണ്’- നടി പറഞ്ഞു.
എന്നാൽ താരത്തിന്റെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും മറ്റും രൂക്ഷവിമർശനമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. നടിക്കെതിരെ ട്രോളുകളും പ്രചരിക്കുന്നുണ്ട്. നിവേദിതയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.