ഇതാ എത്തി, വെസ്‌പ റേസിംഗ് സിക്‌സ്‌റ്റീസ്
Monday 07 September 2020 3:25 AM IST
കൊച്ചി: നല്ല തൂവെള്ള നിറം. അതിൽ ചുവന്ന ഗ്രാഫിക്‌സ്, സ്വർണം പൂശിയ 5-സ്‌പോക്ക് പെറ്റൽ അലോയ് വീലുകൾ, ആകർഷകമായ ഗ്രാഫിക് ലൈനുകൾ, റിയർവ്യൂ മിറർ, ഹെഡ്‌ലൈറ്റിന്റെ അതിർവരമ്പ്, മഫ്‌ളർ കവർ, ഫുട്‌റെസ്‌റ്റ്, സീറ്റ് എന്നിവയിൽ കറുപ്പഴക്. മൊത്തത്തിൽ പഴമയുടെ പെരുമയും ആധുനിക ചേരുവകളും ചേർത്ത മനോഹരമായ രൂപക്‌പന.
പിയാജിയോ അവതരിപ്പിക്കുന്ന പുതിയ വെസ്‌പ റേസിംഗ് സിക്‌സ്‌റ്റീസിന്റെ വിശേഷങ്ങളാണിത്. ബി.എസ്-6 എൻജിൻ ഉൾക്കൊള്ളിച്ച റേസിംഗ് സിക്‌സ്‌റ്റീസ് എസ്.എക്‌സ്.എൽ 150, എസ്.എക്‌സ്.എൽ 125 എന്നിവയാണ് വെസ്‌പ വിപണിയിലെത്തിച്ചത്. ഡീലർഷിപ്പുകളിലും വെസ്‌പ വെബ്സൈറ്റിലും ബുക്കിംഗ് ആരംഭിച്ചു.
റേസിംഗ് സിക്‌സ്‌റ്റീസ് എസ്.എക്‌സ്.എൽ 125ന് എക്‌സ്‌ഷോറൂം വില 1.2 ലക്ഷം രൂപ. എസ്.എക്‌സ്.എൽ 150ന് 1.32 ലക്ഷം രൂപ.