ആറന്മുള പീഡനം: ആരോഗ്യവകുപ്പ് ഉത്തരം പറയണമെന്ന് ചെന്നിത്തല

Monday 07 September 2020 12:38 AM IST

തിരുവനന്തപുരം: ആറന്മുളയിൽ കൊവിഡ് രോഗി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആരോഗ്യവകുപ്പ് ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തലയണയ്ക്കടിയിൽ കത്തിവച്ചുറങ്ങേണ്ട അവസ്ഥ വരില്ലെന്നാണ് അധികാരമേറ്റപ്പോൾ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ രോഗിക്ക് ആംബുലൻസിൽ പോലും രക്ഷയില്ലാത്ത അവസ്ഥയാണ്. കൊലക്കേസ് പ്രതിയെ ആരാണ് ആരോഗ്യവകുപ്പിൽ ആംബുലൻസ് ഡ്രൈവറാക്കിയതെന്ന് വ്യക്തമാക്കണം. സംഭവം സംസ്ഥാനത്തിന് അപമാനകരമാണ്. ആരോഗ്യവകുപ്പ് മന്ത്രിയും സർക്കാരും ഇതിന് മറുപടി പറയണം. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണം. ബംഗളൂരു ലഹരിമരുന്ന് കള്ളക്കടത്ത് സംഭവത്തിൽ കേരളത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. മയക്കുമരുന്ന് മാഫിയ അരങ്ങ് തകർക്കുമ്പോൾ അന്വേഷിക്കേണ്ടെന്ന സർക്കാർ നിലപാട് അവരെ സഹായിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

 യു.ഡി.എഫ് യോഗം എട്ടിന്

യു.ഡി.എഫ് നേതൃയോഗം എട്ടിവ് രാവിലെ പത്തിന് വിഡിയോ കോൺഫറൻസിങ്ങിലൂടെ കന്റോൺമെന്റ് ഹൗസിൽ ചേരുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ യോഗത്തിൽ തീരുമാനിക്കും. ജോസ് കെ. മാണിയെ യു.ഡി.എഫ് യോഗത്തിൽ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 ആം​ബു​ല​ൻ​സി​ലും​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​ര​ക്ഷ​യി​ല്ലാ​താ​യി​ ​:​ ​യു.​ഡി.​എ​ഫ്

കൊ​ച്ചി​:​ ​കൊ​വി​ഡ് ​രോ​ഗി​യെ​ ​ആം​ബു​ല​ൻ​സ് ​ഡ്രൈ​വ​ർ​ ​പീ​ഡി​പ്പി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​കേ​ര​ളം​ ​നാ​ണി​ച്ച് ​ത​ല​താ​ഴ്‌​ത്തു​ന്നു​വെ​ന്ന് ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​ബെ​ന്നി​ ​ബെ​ഹ​നാ​ൻ​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​കൊ​ല​പാ​ത​കം​ ​ഉ​ൾ​പ്പെ​ടെ​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ലെ​ ​പ്ര​തി​ ​ആം​ബു​ല​ൻ​സ് ​ഡ്രൈ​വ​റാ​യ​തും​ ​നി​യോ​ഗി​ച്ച​ത് ​ആ​രെ​ന്നും​ ​അ​ന്വേ​ഷി​ക്ക​ണം. ആം​ബു​ല​ൻ​സി​ൽ​ ​പോ​ലും​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​ര​ക്ഷ​യി​ല്ലാ​ത്ത​ ​നാ​ടാ​യി​ ​കേ​ര​ളം​ ​മാ​റി.
കൊ​വി​ഡ് ​രോ​ഗി​യാ​യ​ ​പെ​ൺ​കു​ട്ടി​യെ​ ​അ​ർ​ദ്ധ​രാ​ത്രി​ ​ഒ​റ്റ​യ്ക്ക് ​ആം​ബു​ല​ൻ​സി​ൽ​ ​അ​യ​ച്ച​ത് ​സ​ർ​ക്കാ​ർ​ ​വീ​ഴ്ച​യാ​ണ്.​ ​ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് ​മ​നു​ഷ്യ​ത്വ​ഹീ​ന​മാ​യ​ ​സം​ഭ​വ​ത്തി​ന്റെ​ ​ധാ​ർ​മ്മി​ക​ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​ ​നി​ന്ന് ​ഒ​ഴി​ഞ്ഞു​മാ​റാ​ൻ​ ​ക​ഴി​യി​ല്ല.​ ​ഉ​ത്ത​രേ​ന്ത്യ​യി​ൽ​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​മ്പോ​ൾ​ ​പ്ര​തി​ഷേ​ധി​ക്കാ​ൻ​ ​ചാ​ടി​യി​റ​ങ്ങു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​അ​ധി​കാ​ര​ത്തി​ൽ​ ​തു​ട​രാ​ൻ​ ​അ​വ​കാ​ശ​മി​ല്ല.​ ​ധാ​ർ​മ്മി​ക​ത​യു​ണ്ടെ​ങ്കി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ആ​രോ​ഗ്യ​മ​ന്ത്രി​യും​ ​രാ​ജി​ ​വ​യ്ക്ക​ണ​മെ​ന്നും​ ​യു.​ഡി.​എ​ഫ് ​ക​ൺ​വീ​നർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.