കൊവിഡ്ക്കാലം കഴിഞ്ഞാലും ട്രെയിനിൽ പുതപ്പ് കിട്ടില്ല
Monday 07 September 2020 1:36 AM IST
ന്യൂഡൽഹി: എ.സി.കോച്ചുകളിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിറുത്തലാക്കിയ പുതപ്പ് ,ബെഡ്ഷീറ്റുകള്‍ എന്നിവയൊന്നും കൊവിഡ് അവസാനിച്ചാലും പുനഃസ്ഥാപിക്കില്ലെന്ന് റെയിൽവേ. അവശ്യ വസ്തുക്കൾ യാത്രക്കാർ സ്വന്തമായി കൈയിൽ കരുതി യാത്രചെയ്യേണ്ടിവരുമെന്നും റെയിൽവേ അറിയിച്ചു. ഇ-കാറ്ററിംഗ് സംവിധാനവും ഉണ്ടാവില്ല.