മാറ്റങ്ങളുമായി ബെന്റെയ്‌ഗ സ്‌പീഡ്

Monday 07 September 2020 3:48 AM IST

കൊച്ചി: മണിക്കൂറിൽ 304 കിലോമീറ്റർ വേഗം. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.8 സെക്കൻഡ്. ലോകത്തെ ഏറ്റവും വേഗമേറിയ എസ്.യു.വിയായ ബെന്റ്‌ലി ബെന്റെസ്‌ഗ സ്‌പീഡിന്റെ മികവുകളാണിത്.

ഡാർക്ക് ടിന്റ് ഹെഡ്‌ലൈറ്റ് ഉൾപ്പെടെ ഒട്ടേറെ മാറ്റങ്ങളോടെ പുത്തൻ ബെന്റെയ്‌ഗ സ്‌പീഡ് എത്തി. ബോഡി കളറിൽ തീർത്ത സൈഡ് സ്‌കേർട്‌സ്,​ വ്യക്തിത്വം നിലനിറുത്തിയുള്ള ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ,​ ആകർഷകമായ ടെയ്‌ൽഗേറ്റ് സ്‌പോയിലർ,​ ഓവൽ ആകൃതിയിലെ എക്‌സ്‌ഹോസ്‌റ്റ് എന്നിവയാണ് പുറംമോടിയിലെ പുതുമകൾ.

പുതിയ 10.9 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സംവിധാനമാണ് അകത്തളത്തിലെ പ്രധാന ആകർഷണം. ഉന്നത നിലവാരമുള്ള ഫീച്ചറുകളാൽ സമ്പന്നവുമാണ് കാബിൻ.

6.0 ലിറ്റർ,​ ഡബ്ള്യു-12 ട്വിൻടർബോ എൻജിനാണുള്ളത്. 626 ബി.എച്ച്.പിയാണ് കരുത്ത്. പരമാവധി ടോർക്ക് 900 എൻ.എം.