മ​ഴ​പ്പേ​ടി​യി​ൽ​ ​റ​ബ​ർ​ ​ക​ർ​ഷ​കർ

Monday 07 September 2020 2:14 AM IST

കി​ളി​മാ​നൂ​ർ​:​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​റ​ബ​റി​ന് ​ചെ​റി​യ​തോ​തി​ൽ​ ​വി​ല​ ​ല​ഭി​ച്ചു​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​ക​ർ​ഷ​ക​ർ​ക്ക് ​പാ​ര​യാ​യി​ ​വീ​ണ്ടും​ ​പെ​രു​മ​ഴ.​ ​ലോ​ക്ക് ​ഡൗ​ണും​ ​മ​ര​ങ്ങ​ളു​ടെ​ ​വി​ശ്ര​മ​കാ​ല​വു​മെ​ല്ലാം​ ​പി​ന്നി​ട്ട് ​വ​ള​രെ​യ​ധി​കം​ ​പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് ​ക​ർ​ഷ​ക​ർ​ ​ടാ​പ്പിം​ഗ് ​ആ​രം​ഭി​ച്ച​ത്.​ ​തു​ട​ക്ക​ത്തി​ൽ​ ​വി​ല​ത്ത​ക​ർ​ച്ച​യാ​യി​രു​ന്നു​ ​വെ​ല്ലു​വി​ളി.​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നുള്ള​ ​ഇ​റ​ക്കു​മ​തി​യും​ ​റ​ബ​റി​ന് ​സ​ർ​ക്കാ​ർ​ ​താ​ങ്ങു​വി​ല​ ​പ്ര​ഖ്യാ​പി​ക്കാ​ത്ത​തു​മൊ​ക്കെ​യാ​യി​രു​ന്നു​ ​അ​ന്ന് ​തി​രി​ച്ച​ടി​യാ​യ​ത്.​ ​ക​ടം​വാ​ങ്ങി​ ​ഓ​ണ​ക്കാ​ലം​ ​ക​ഴി​ച്ചു​കൂ​ട്ടി​യ​ ​ക​ർ​ഷ​ക​ർ​ക്ക് ​വി​ല​ ​ഉ​യ​ർ​ന്നു​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​അ​ല്പം​ ​ആ​ശ്വാ​സ​മാ​യി​രു​ന്നു.​ ​ഇ​താ​ണ് ​അ​പ്ര​തീ​ക്ഷി​ത​മാ​യ​ ​പെ​രു​മ​ഴ​യി​ൽ​ ​ത​കി​ടം​ ​മ​റി​ഞ്ഞ​ത്. ഒാരോ​ ​പു​തി​യ​ ​സീ​സ​ണും​ ​തു​ട​ങ്ങു​മ്പോ​ൾ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​രൂ​പ​യാ​ണ് ​ചി​ല്ല്,​ ​ചി​ര​ട്ട,​ ​ക​യ​ർ​ ​എ​ന്നാ​ ​ഇ​ന​ങ്ങ​ളി​ൽ​ ​ചെ​ല​വാ​കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​പ്ര​ള​യം​ ​കാ​ര​ണം​ ​വ​ള​രെ​ ​കു​റ​ച്ച് ​ദി​ന​ങ്ങ​ൾ​ ​മാ​ത്ര​മാ​യി​രു​ന്നു​ ​ടാ​പ്പിം​ഗ് ​ന​ട​ന്നി​രു​ന്ന​ത്.​ ​ഇ​പ്രാ​വ​ശ്യം​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​വേ​റെ​യും.​ ​ഇ​ത് ​മ​റി​ക​ട​ക്കാ​നു​ള്ള​ ​അ​വ​സ​ര​മാ​ണ് ​മ​ഴ​ ​ച​തി​ച്ച​തോ​ടെ​ ​ഇ​ല്ലാ​താ​യ​ത്.​ ​ഗ​ർ​ഷ​ക​ർ​ ​മാ​ത്ര​മ​ല്ല​ ​ടാ​പ്പിം​ഗ് ​ന​ട​ത്തി​ ​ഉ​പ​ജീ​വ​നം​ ​ന​ട​ത്തു​ന്ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​മ​ഴ​ ​വി​ല്ല​നാ​കു​ക​യാ​ണ്.