ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യ​വും​ ​സ്‌പോർ​ട്സ് ​ഹ​ബും റെഡി

Monday 07 September 2020 2:15 AM IST

പാ​ലോ​ട്:​ ​ഗ്രാ​മീ​ണ​ ​മേ​ഖ​ല​യി​ലെ​ ​കാ​യി​ക​ ​പ്രേ​മി​ക​ളു​ടെ​ ​സ്വ​പ​നം യാഥാർത്ഥ്യമായി. ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​നാ​ല് ​കോ​ടി​ ​രൂ​പ​ ​ചെ​ല​വിട്ട് ​പെ​രി​ങ്ങ​മ്മ​ല​യി​ൽ​ സജ്ജമാക്കുന്ന അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​ത്തി​ലു​ള്ള​തും​ ​പ​തി​നാ​യി​രം​ ​ച​തുരശ്ര​ ​അ​ടി​ ​വിസ്‌തീ​ർ​ണ​വു​മു​ള്ള​ ​മ​ൾ​ട്ടി​ ​പ​ർ​പ്പ​സ് ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യ​ത്തിന്റെയും ഹബിന്റെയും നിർമ്മാണം പൂർത്തിയായി. ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ ​നാ​ല് ​സ്‌പോ​ർട്സ് ​ഹ​ബു​ക​ളി​ൽ അത്യാ​ധു​നി​ക​ ​രീ​തി​യി​ൽ​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​യ​ ​സ്റ്റേ​ഡി​യ​മാ​ണ് ​പെ​രി​ങ്ങ​മ്മ​ല​യി​ലേ​ത്.​ ​ഈ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​പി.​വി.​സി​ ​ഫ്ലോ​റിം​ഗ് ​ചെ​യ്‌ത​ ​ബാ​ഡ്മി​ന്റ​ൺ​ ​കോ​ർ​ട്ട്,​ ​ടെന്നീസ് ​കോ​ർ​ട്ട്,​ ​ത​ടി​ ​പാ​കി​യ​ ​വോ​ളി​ബോ​ൾ​ ​കോ​ർ​ട്ട്,​ ​ബാ​സ്‌ക​റ്റ് ​ബോ​ൾ,​ ​മി​നി​ ​ജിം​നേ​ഷ്യം​ ​തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള​ ​കോ​ർ​ട്ടുകൾ​ ​കൂ​ടാ​തെ​ ​ക്രി​ക്ക​റ്റ് ​പ്രാ​ക്ടീ​സി​നു​ള്ള​ ​പി​ച്ചും​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​ത്തി​ൽ​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്. വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളും പരിശീലനത്തിനുള്ള​ ​സൗ​ക​ര്യ​ങ്ങ​ളും​ ​ഇവിടെ സജ്ജമാണ്.​ ​പെ​രി​ങ്ങ​മ്മ​ല​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​ഉടമസ്ഥതയിലുള്ള​ ​മാ​ർ​ക്ക​റ്റി​നോ​ട് ​ചേ​ർന്നുള്ള അമ്പ​ത് ​സെ​ന്റ് ​സ്ഥ​ല​ത്താ​ണ് ​സ്റ്റേ​ഡി​യം​ ​നി​ർ​മ്മിച്ചത്. കൊ​വി​ഡ് പ്രതിരോ​ധ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​യും​ ​പാ​ലി​ച്ചു​കൊ​ണ്ട് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ​മു​ഖ്യ​മ​ന്ത്രി ഉടൻ നിർവഹിക്കുമെന്ന് ജില്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി.​കെ.​ ​മ​ധു​ ​അ​റി​യി​ച്ചു.