റിയാ ചക്രബർത്തിയെ ഇന്ന് വീണ്ടും ചോദ്യംചെയ്യും:എല്ലാം അറിയാമായിരുന്നുവെന്ന് നടി

Monday 07 September 2020 9:33 AM IST

മും​ബ​യ്:​ ​സു​ശാ​ന്ത് ​സിം​ഗ് ​രാ​ജ്പു​ത്തി​ന്റെ​ ​മ​ര​ണ​വു​മാ​യി​ ​ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ സു​ശാ​ന്തി​ന്റെ​ ​കാ​മു​കിയായിരുന്ന നടി റിയാ ചക്രബർത്തിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇന്നും ചോദ്യം ചെയ്യും. ഇന്നലെ ആറുമണിക്കൂറാണ് നടിയെ ചോദ്യംചെയ്തത്. മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനുവേണ്ടിയാണ് ഇന്നത്തെ ചോദ്യംചെയ്യൽ.

ഇന്നലത്തെ ചോദ്യംചെയ്യലിൽ റി​യ​ ​​കു​റ്റ​സ​മ്മ​തം​ ​ന​ട​ത്തി​യിരുന്നു.​ ​സു​ശാ​ന്തി​ന് ​ല​ഹ​രി​ ​മ​രു​ന്ന് ​ല​ഭി​ച്ചി​രു​ന്നു എന്ന് ​അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് ​റി​യ​ ​സ​മ്മ​തി​ച്ച​താ​യാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​ത​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​ഷോ​വി​ക്ക് ​ച​ക്ര​ബ​ർ​ത്തി​ക്കും​ ​സു​ശാ​ന്തി​ന്റെ​ ​മാ​നേ​ജ​ർ​ ​സാ​മു​വ​ൽ​ ​മി​റാ​ൻ​ഡ​യ്ക്കും​ ​മ​യ​ക്കു​മ​രു​ന്നു​ ​ക​ട​ത്തു​കാ​രു​മാ​യി​ ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നെ​ന്നും​ ​അ​വ​ർ​ക്ക് ​എ​വി​ടെ​ ​നി​ന്ന് ​എ​ങ്ങ​നെ​ ​മ​രു​ന്നു​ക​ൾ​ ​ല​ഭി​ക്കു​ന്നു​ ​എ​ന്ന​ത​ട​ക്ക​മു​ള​ള​ ​വി​വ​ര​ങ്ങ​ൾ​ ​ത​നി​ക്ക​റി​യാ​മാ​യി​രു​ന്നു​വെ​ന്നും​ ​റി​യ​ ​പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.​ ​മാ​ർ​ച്ച് 17​ ​മു​ത​ൽ​ ​സാ​മു​വ​ൽ​ ​മി​റാ​ൻ​ഡ​ ​മ​യ​ക്കു​മ​രു​ന്ന് ​ഡീ​ല​ർ​ ​സ​യി​ദി​ൽ​ ​നി​ന്ന് ​ലഹരിമരുന്നുകൾ ​വാ​ങ്ങി​യ​താ​യും​ ​താ​രം​ ​സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.​ ​താൻ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്തിന്റെ ആവശ്യപ്രകാരമാണ് കഞ്ചാവ് വാങ്ങിച്ചതെന്നും റിയ മൊഴി നൽകി.


നേ​ര​ത്തേ​ ​ന​ട​ത്തി​യ​ ​ഡ്ര​ഗ് ​ചാ​റ്റു​ക​ളെ​ല്ലാം​ ​ശ​രി​യാ​ണെ​ന്നും​ ​സ​ഹോ​ദ​ര​ൻ​ ​വ​ഴി​യാ​ണ് ​സു​ശാ​ന്തി​ന് ​മ​രു​ന്നു​ക​ൾ​ ​എ​ത്തി​ച്ച​തെ​ന്നും​ ​റി​യ​ ചോദ്യംചെയ്യലിൽ പറഞ്ഞു.​ ​ഇ​തോ​ടൊ​പ്പം​ ​അ​റ​സ്റ്റി​ലാ​യ​ ​ഡ്ര​ഗ് ​ഡീ​ല​ർ​ ​ബാ​ഷി​തി​ൽ​ ​നി​ന്നും​ ​ഷോ​വി​ക്ക് ​മ​രു​ന്ന് ​വാ​ങ്ങി​യി​രു​ന്ന​താ​യും​ ​ഇ​യാ​ൾ​ ​ഒ​രു​ ​ത​വ​ണ​ ​ത​ങ്ങ​ളു​ടെ​ ​വീ​ട്ടി​ൽ​ ​വ​ന്നി​രു​ന്ന​താ​യും​ ​ന​ടി​ ​സ​മ്മ​തി​ച്ചു.​ ​ഷോ​വി​ക്കി​നെ​യും​ ​മി​റാ​ൻ​ഡ​യെ​യും​ ​വെ​ളളിയാ​ഴ്ച​ ​ന​ർ​ക്കോ​ട്ടി​ക്സ് ​ബ്യൂ​റോ​ ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​ഇ​തി​നു​ ​പി​ന്നാ​ലെ​ ​സു​ശാ​ന്തി​ന്റെ​ ​പാ​ച​ക​ക്കാ​ര​ൻ​ ​ദീ​പേ​ഷ് ​സാ​വ​ന്തി​നെ​യും​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​

അതിനിടെ ന​ടി​യെ​ ​ന്യാ​യീ​ക​രി​ച്ച് ​അ​ഭി​ഭാ​ഷ​കൻ രംഗത്തെത്തി. റി​യ​ ​തെ​റ്റു​കാ​രി​യ​ല്ലെ​ന്നും​ ​അ​റ​സ്റ്റി​ന്​ ​ത​യാ​റാ​ണെ​ന്നും​ ​അ​റി​യി​ച്ച് ​താ​ര​ത്തി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​സ​തീ​ഷ് ​മ​നേ​ഷി​ൻ​ഡ​ ​പ്ര​സ്താ​വ​ന​യി​റ​ക്കുകയായിരുന്നു. സ്നേ​ഹി​ച്ച​തി​ന്റെ​ ​പേ​രി​ലാ​ണ് ​റി​യ​ ​വേ​ട്ട​യാ​ട​പ്പെ​ടു​ന്ന​ത്.​ ​സ്നേ​ഹി​ക്കു​ന്ന​ത് ​തെ​റ്റാ​ണെ​ങ്കി​ൽ​ ​റി​യ​ ​അ​തി​ന്റെ​ ​പ​രി​ണി​ത​ ​ഫ​ലം​ ​അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​രു​മെ​ന്നും​ ​സ​തീ​ഷി​ന്റെ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​യു​ന്നു.