യുവാവിനെ മർദ്ദിച്ച ലോറിയുടമ അറസ്റ്റിൽ
Tuesday 08 September 2020 7:11 AM IST
കരുനാഗപ്പള്ളി : ടാങ്കർലോറിയിൽ കക്കൂസ് മാലിന്യം കൊണ്ടുപോകുന്നത് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനായ യുവാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ടാങ്കർ ലോറിയുടമയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റു ചെയ്തു. തൊടിയൂർ പുലി വഞ്ചി തെക്ക് മുറിയിൽ വെളുത്തമണൽ ശങ്കരമംഗലത്ത് കിഴക്കതിൽ നവാസി( 44 ) നെയാണ് പൊലീസ് പിടികൂടിയത്. കാരൂർക്കടവ് സ്വദേശിയായ സുൽഫി എന്നയാൾക്കാണ് നവാസിന്റെയും കൂട്ടാളികളുടെയും ആക്രമണത്തിൽ പരിക്കേറ്റത് . ആക്രമണത്തിൽ ഇയാളുടെ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നു . എസ് . എച്ച്.ഒ . മഞ്ജുലാലിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ ജയശങ്കർ , അലോഷ്യസ് അലക്സാണ്ടർ , രാജേന്ദ്രൻ, എ . എസ് . ഐ ശ്രീകുമാർ , സി.പി.ഒ ശ്രീകാന്ത് എന്നിവരാണ് അക്രമിയെ പിടികൂടിയത് .