ആറൻമുള പീഡനം: കുമ്മനം ഉപവസിക്കും
Tuesday 08 September 2020 12:27 AM IST
കോട്ടയം: ആറൻമുളയിൽ കൊവിഡ് രോഗിയെ പീഡിപ്പിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എൻ.ഡി.എ നേതാക്കളോടൊപ്പം ഇന്ന് രാവിലെ 10ന് പന്തളം ജംഗ്ഷനിൽ ഉപവസിക്കുമെന്ന് കെ. സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും അറിയിച്ചു. കേരളാ കോൺഗ്രസ് അദ്ധ്യക്ഷൻ പി.സി. തോമസ്, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പത്മകുമാർ തുടങ്ങിയവരും പങ്കെടുക്കും.