കുറഞ്ഞു; പരിശോധനയും രോഗികളുടെ എണ്ണവും

Tuesday 08 September 2020 12:45 AM IST

തിരുവനന്തപുരം:പരിശോധന കുറഞ്ഞതോടെ രോഗികളുടെ എണ്ണത്തിലും ഇന്നലെ കാര്യമായ കുറവ്. ജില്ലയിൽ ഇന്നലെ പോസിറ്റീവായത് 253 പേർക്ക്. സമ്പർക്കത്തിലൂടെ 230 പേർക്കും രോഗം ബാധിച്ചു. ഉറവിടം വ്യക്തമല്ലാത്ത ഏഴുപേർക്കും രോഗബാധയുണ്ട്.11 ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ കണ്ടെത്തി. 614 പേർ രോഗമുക്തി നേടി.നിലിവിൽ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4581ആയി.കൊല്ലം-6,ആലപ്പുഴ-4,കോട്ടയം-2,കണ്ണൂർ-1,വയനാട്-1,ഇടുക്കി-3,കോഴിക്കോട്-3,പത്തനംതിട്ട-4,എറണാകുളം-2 മറ്റിടങ്ങളിലെ 61 പേരും ജില്ലിയിൽ ചികിത്സയിലുണ്ട്.ഏഴുപേരുടെ മരണം കൊവിഡ് ബാധിച്ചാണെന്ന് ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാറശാല സ്വദേശി ദേവരാജ് (65),സെപ്റ്റംബർ 3ന് മരണമടഞ്ഞ തിരുവനന്തപുരം പെരിങ്ങമല സ്വദേശിനി ദമയന്തി (54),കാട്ടാക്കട സ്വദേശി ഖാലിദ് (48),കരിങ്കുളം സ്വദേശി ഹരീന്ദ്രബാബു (63),മണക്കാട് സ്വദേശിനികളായ ശാന്തകുമാരി (68),സഫിയ ബീവി (68),പെരിങ്ങമല സ്വദേശിനി നബീസത്ത് ബീവി (41) എന്നിവരുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്.ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 308 പേരെ പ്രവേശിപ്പിച്ചു. 332 പേരെ ഡിസ്ചാർജ് ചെയ്‌തു.പാറശാല,ഊരുട്ടുകൊല,പദ്നാഭപുരം,അമരവിള,കുര്യാത്തി, കരമന,പേരയം, ഇരിഞ്ചയം,നെടുമങ്ങാട്,വള്ളക്കടവ്,നേമം,വർക്കല, പേരൂർക്കട,നെടുങ്കാട് എന്നിവിടങ്ങളിൽ പുതിയ രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ട്.

നിരീക്ഷണത്തിലുള്ളവർ -22,804 വീടുകളിൽ-18,727 ആശുപത്രികളിൽ -3,486 കെയർ സെന്ററുകളിൽ-591 പുതുതായി നിരീക്ഷണത്തിലായവർ-1,037