128 പേർക്ക് കൊവിഡ്

Tuesday 08 September 2020 1:19 AM IST

തൃശൂർ: 155 പേർ രോഗമുക്തരായപ്പോൾ 128 പേർക്ക് കൂടി കൊവിഡ്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1503 ആണ്. തൃശൂർ സ്വദേശികളായ 32 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലുണ്ട്. സമ്പർക്കം വഴി 123 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 8506 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെ 135 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 9048 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും വിദേശത്തു നിന്ന് വന്ന രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു.

ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ

എലൈറ്റ് ക്ലസ്റ്റർ 4

ആർ.എം.എസ് ക്ലസ്റ്റർ 3

കെ.ഇ.പി.എ ക്ലസ്റ്റർ 2

വാടാനപ്പിള്ളി മത്സ്യമാർക്കറ്റ് ക്ലസ്റ്റർ 1

മറ്റ് സമ്പർക്ക കേസുകൾ 110

ആരോഗ്യ പ്രവർത്തകർ 1

ഫ്രണ്ട് ലൈൻ വർക്കർ 2

പ്രത്യേക പരിരക്ഷ വേണ്ടവർ

60 വയസിന് മുകളിൽ

11 പുരുഷന്മാർ

8 സ്ത്രീകൾ

10 വയസിന് താഴെ

5 ആൺകുട്ടികൾ

7 പെൺകുട്ടികൾ

ലു​ലു​ ​കൊ​വി​ഡ് ​സെ​ന്റ​ർ​:​ ​നാ​ളെ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും

തൃ​ശൂ​ർ​:​ ​നാ​ട്ടി​ക​യി​ൽ​ ​ലു​ലു​ ​കൊ​വി​ഡ് ​ഫ​സ്റ്റ് ​ലൈ​ൻ​ ​ട്രീ​റ്റ്‌​മെ​ന്റ് ​സെ​ന്റ​ർ​ ​നാ​ളെ​ ​വൈ​കീ​ട്ട് ​മൂ​ന്നി​ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വീ​ഡി​യോ​ ​കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​മെ​ന്ന് ​മ​ന്ത്രി​ ​എ.​സി​ ​മൊ​യ്തീ​ൻ​ ​അ​റി​യി​ച്ചു.​ ​ലു​ലു​ ​കൊ​വി​ഡ് ​ഫ​സ്റ്റ് ​ലൈ​ൻ​ ​ട്രീ​റ്റ്‌​മെ​ന്റ് ​സെ​ന്റ​റി​ൽ​ 1400​ ​കി​ട​ക്ക​ക​ളാ​ണ് ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള​ ​സൗ​ക​ര്യം,​ ​വാ​ട്ട​ർ​ ​ഫി​ൽ​റ്റ​ർ,​ ​ഹോ​ട്ട് ​വാ​ട്ട​ർ​ ​സൗ​ക​ര്യം,​ ​വാ​ഷിം​ഗ് ​മെ​ഷീ​ൻ,​ ​ബാ​ത്ത് ​ടോ​യ്‌​ല​റ്റ്‌,​ ​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണ​ ​സം​വി​ധാ​നം,​ ​ടി.​വി,​ ​വൈ​ ​ഫൈ​ ​എ​ന്നി​വ​ ​സെ​ന്റ​റി​ൽ​ ​ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു. ഗ​വ.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​വി​ഭാ​ഗം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​നി​ർ​മ്മി​ച്ച​ ​ഇ​​​-​ബൈ​ക്കി​ലാ​ണ് ​ഭ​ക്ഷ​ണ​ ​വി​ത​ര​ണം​ ​ന​ട​ത്തു​ക.​ 60​ ​ഡോ​ക്ട​ർ​മാ​രു​ടെ​യും​ 100​ ​ന​ഴ്‌​സു​മാ​രു​ടേ​യും​ ​സേ​വ​നം​ ​ഉ​ണ്ടാ​കും.​ ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​ൽ​ ​കെ.​കെ​ ​ശൈ​ല​ജ​ ​ടീ​ച്ച​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​മ​ന്ത്രി​മാ​രാ​യ​ ​എ.​സി​ ​മൊ​യ്തീ​ൻ,​ ​പ്രൊ​ഫ.​ ​സി.​ ​ര​വീ​ന്ദ്ര​നാ​ഥ്,​ ​ചീ​ഫ് ​വി​പ്പ് ​കെ.​ ​രാ​ജ​ൻ,​ ​ടി.​എ​ൻ​ ​പ്ര​താ​പ​ൻ​ ​എം.​പി,​ ​ഗീ​ത​ഗോ​പി​ ​എം.​എ​ൽ.​എ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​മ​ന്ത്രി​ ​വി.​എ​സ് ​സു​നി​ൽ​കു​മാ​ർ,​ ​ചീ​ഫ് ​വി​പ്പ് ​കെ.​ ​രാ​ജ​ൻ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​മേ​രി​ ​തോ​മ​സ്,​ ​ക​ള​ക്ട​ർ​ ​എ​സ്.​ ​ഷാ​ന​വാ​സ് ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.