സ്വർണക്കടത്തുകേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനീഷ് ഇ.ഡി നോട്ടീസ്

Wednesday 09 September 2020 12:23 AM IST

കൊച്ചി: നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്തുകേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയോട് ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നൽകി.

തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന് സമീപം അബ്ദുൾ ലത്തീഫ് എന്നയാൾ യു.എ എഫക്സ് എന്ന സ്ഥാപനം നടത്തിയിരുന്നു. വിസ സ്റ്റാമ്പിംഗ് ദിർഹത്തിൽ സ്വീകരിക്കുക എന്നതായിരുന്നു സ്ഥാപനത്തിന്റെ ചുമതല. തിരുവനന്തപുരം കേശവദാസപുരത്ത് പാരഗൺ ഹോട്ടൽ അബ്ദുൾ ലത്തീഫും ബിനീഷ് കോടിയേരിയും സംയുക്തമായിട്ടാണ് നടത്തുന്നത്. അബ്ദുൾ ലത്തീഫിനെ നേരത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ചില വിവരങ്ങൾ ബിനീഷിൽ നിന്ന് അറിയാനുള്ളതിനാലാണ് ചോദ്യം ചെയ്യുന്നതെന്ന് ഇ,ഡി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.