നടി ശ്രാവണി മരിച്ച നിലയിൽ

Thursday 10 September 2020 2:24 AM IST

ഹെെദരാബാദ്: തെലുങ്ക് സീരിയൽ താരം ശ്രാവണി കൊണ്ടാപള്ളിയെ (26) ഹെെദരാബാദ് മധുരന​ഗറിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എസ്​.ആർ നഗർ ​പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്​റ്റുമോർട്ടത്തിനായി ഒസ്​മാനിയ ആശുപത്രിയിലേക്ക്​ മാറ്റി.

ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്നൊരാളുമായി ശ്രാവണി അടുപ്പത്തിലായിരുന്നുവെന്നും ഇയാൾ പണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചതാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും മാതാപിതാക്കൾ ആരോപിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. എട്ടുവർഷം മുമ്പ്​ തെലുങ്ക് സീരിയൽ രംഗത്തെത്തിയ ശ്രാവണി നിരവധി സീരിയലുകളിൽ അഭിനയിച്ചിരുന്നു.

മൗനരാ​ഗം, മനസു മംമത തുടങ്ങിയ സീരിയിലുകളിലൂടെയാണ് ശ്രാവണി ശ്രദ്ധ നേടുന്നത്.