പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടണം: ചെന്നിത്തല
Thursday 10 September 2020 12:00 AM IST
തിരുവനന്തപുരം: പോപ്പുലർ ഫിനാൻസിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. പോപ്പുലർ ഫിനാൻസ് നങ്ങ്യാർകുളങ്ങര ബ്രാഞ്ചിലെ നിക്ഷേപകർ നൽകിയ നിവേദനത്തിന്മേലാണ് ചെന്നിത്തലയുടെ കത്ത്.
തന്റെ നിയോജകമണ്ഡലത്തിൽ മാത്രം നൂറിലധികം പേർക്കാണ് പോപ്പുലർ ഫിനാൻസുവഴി നിക്ഷേപത്തുക നഷ്ടപ്പെട്ടത്. തുക തിരിച്ചുകിട്ടുന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വമാണ് നേരിടുന്നത്. പൊലീസ് അന്വേഷണത്തെക്കുറിച്ചും ആശങ്കയുണ്ട്. നിക്ഷേപത്തുക തിരികെ ലഭിക്കാൻ സി.ബി.ഐ പോലുള്ള കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമായതുകൊണ്ടാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.