അലനും താഹയും സി.പി.എമ്മിന്റെ ഇരട്ടനിലപാടിന് ഇരകൾ: ചെന്നിത്തല

Thursday 10 September 2020 12:11 AM IST

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലടച്ചിരുന്ന പന്തീരാങ്കാവിലെ അലനും താഹയ്ക്കും പത്ത് മാസങ്ങൾക്ക്‌ ശേഷം ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി.പി.എമ്മിന്റെ കാപട്യം നിറഞ്ഞ ഇരട്ട നിലപാടിന്റെ ഇരകളാണിവർ.രാഷ്ട്രീയ പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തരുതെന്ന്‌ ദേശീയതലത്തിൽ പ്രസംഗിക്കുകയും എന്നാൽ ഭരണത്തിലേറിയാൽ അത് തന്നെ ചെയ്യുകയുമാണ് സി.പി.എമ്മിന്റെ രീതി. യു.എ.പി.എ ചുമത്തുന്നത് സി.പി.എം നയമല്ലെന്ന് ഇപ്പോൾ പറയുന്ന പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി മുഖ്യമന്ത്രിയെ തിരുത്തുകയാണ്‌ വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.