പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ അറസ്റ്റിലായി
Friday 11 September 2020 6:54 AM IST
കുന്നിക്കോട് :പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ.തലച്ചിറ അനിൽ ഭവനിൽ അനിൽ കുമാറി (23)നെയാണ് കുന്നിക്കോട് സി .ഐ മുബാറക് പിടികൂടിയത്.തലച്ചിറയിലെ ഗ്ലാസ് കടയിലെ ജീവനക്കാരനായിരുന്ന അനിൽ കുമാർ പ്രണയം നടിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.പെൺകുട്ടിയെ പീഡിപ്പിച്ച കോൺഗ്രസ് പ്രവർത്തകൻ അടക്കം രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു.അനിൽ കുമാറിനെ കുന്നിക്കോട് പൊലിസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.