രജനി രാഷ്ട്രീയത്തിലേക്ക് വരണം, പോസ്റ്റർ പതിച്ച് ആരാധകർ
Friday 11 September 2020 2:22 AM IST
ചെന്നൈ: കോയമ്പത്തൂരിലെ രജനി മക്കൾ മൺറം അംഗങ്ങൾ സൂപ്പർസ്റ്റാർ രജനികാന്ത് രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് പോസ്റ്ററുകൾ പതിച്ചതിന് പിന്നാലെ ഇതേ ആവശ്യമുന്നയിച്ച് വെള്ളൂരിലേയും മധുരയിലേയും ആരാധകർ പോസ്റ്ററുകൾ പതിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ വിപ്ലവം കൊണ്ടുവരണമെന്നാണ് പോസ്റ്ററുകളിൽ കുറിച്ചിരിക്കുന്നത്. അതുപോലെ രാഷ്ട്രീയ രംഗത്ത് ഇപ്പോൾ ഒരു വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി രജനി മാത്രമാണെന്നും ചില പോസ്റ്ററുകളിൽ കുറിച്ചിട്ടുണ്ട്.
രജനിയുടെ രാഷ്ട്രീയ പ്രവേശനം കാത്തിരിക്കുകയാണ് തമിഴ്നാട് ജനത. എന്നാൽ, ഇക്കഴിഞ്ഞ മാർച്ചിൽ തനിയ്ക്ക് മുഖ്യമന്ത്രിയാകാൻ താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.