ഇന്നലെ 558 പേർക്ക് കൂടി കൊവിഡ്

Friday 11 September 2020 2:49 AM IST

തിരുവനന്തപുരം : ജില്ലയിൽ ഇന്നലെ 558 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശാന്തി മന്ദിരത്തിലെ 105 പേർക്ക് ഉൾപ്പെടെ സമ്പർക്കത്തിലൂടെ 493 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാതെ 49 പേർക്കും വീട്ടുനിരീക്ഷണത്തിലുണ്ടായിരുന്ന 11 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തു നിന്നും വന്ന ഒരാളിനും രോഗം സ്ഥിരീകരിച്ചു.നേരത്തെ മരണപ്പെട്ട രണ്ടുപേരുടെ മരണകാരണം കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചു. 4 ന് മരിച്ച അമരവിള സ്വദേശി രാജേന്ദ്രൻ നായർ (58), 7ന് മരണപ്പെട്ട പരശുവയ്ക്കൽ സ്വദേശി ബേബി (65) എന്നിവരുടെ മരണകാരണമാണ് കൊവിഡ് ആണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇന്നലെ 12 ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. 483 പേരുടെ രോഗം നെഗറ്റീവായി. ജില്ലയിൽ ഇന്നലെ പുതുതായി 944 പേർ രോഗനിരീക്ഷണത്തിലായി. 941 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 19,263 പേർ വീടുകളിലും 538 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ആശുപത്രികളിൽ 3,605 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 551 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ 708 പരിശോധനാഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 72 സ്ഥാപനങ്ങളിലായി 538 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

നിരീക്ഷണത്തിലുള്ളവർ - 23,406 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 19,263 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -3,605 കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ - 538 ഇന്നലെ നിരീക്ഷണത്തിലായവർ - 944