ലീലാ വിലാസം കൃഷ്ണൻകുട്ടിയിൽ ധർമജൻ നായകൻ
Saturday 12 September 2020 3:41 AM IST
സി. വിശ്വനാഥൻ വിശ്വൻ സംവിധാനം ചെയ്യുന്ന ലീലാ വിലാസം കൃഷ്ണൻകുട്ടി എന്ന ചിത്രത്തിൽ ധർമജൻ ബോൾഗാട്ടി നായകനായി എത്തുന്നു. സിനിമയുടെ ടൈറ്റിൽ ലോഞ്ച് സ്വന്തം പേജിലൂടെ സംവിധായകൻ റിലീസ് ചെയ്തു. ഏറെ വ്യത്യസ്തമായ പ്രമേയമാണ് സിനിമയുടേത്. ഒൗട്ട് ഒാഫ് സിലബസ്, അപ്പവും വീഞ്ഞും ഉൾപ്പെടെ നാലു ചിത്രങ്ങൾ വിശ്വനാഥൻ സംവിധാനം ചെയ്തിട്ടുണ്ട്. ഒൗട്ട് ഒാഫ് സിലബസിൽ പാർവതി തിരുവോത്തായിരുന്നു നായിക. അപ്പവും വീഞ്ഞും എന്ന ചിത്രത്തിൽ രമ്യ കൃഷ്ണനും സ ണ്ണി വയ്നുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.