രണ്ടില ചിഹ്നവും പാർട്ടി പേരും ജോസിന് നൽകിയതിന് സ്റ്റേ

Saturday 12 September 2020 12:49 AM IST

കൊച്ചി : കേരള കോൺഗ്രസ് -എം എന്ന പേരും രണ്ടില ചിഹ്നവും ജോസ്. കെ. മാണി വിഭാഗത്തിനനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. പി.ജെ. ജോസഫ് നൽകിയ ഹർജിയിലാണിത്. ഹർജി സിംഗിൾ ബെഞ്ച് ഒക്ടോബർ ഒന്നിന് വീണ്ടും പരിഗണിക്കും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആഗസ്റ്റ് 30 ന് നൽകിയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ഇരു വിഭാഗത്തിനും വേണ്ടി സുപ്രീംകോടതി അഭിഭാഷകരാണ് ഹാജരായത്. കേസിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനുൾപ്പെടെ എതിർകക്ഷികൾ സത്യവാങ്മൂലം നൽകണം..

തർക്കം ഇങ്ങനെ

പാർട്ടി ചെയർമാനായിരുന്ന. കെ.എം. മാണി മരിച്ചതോടെയാണ് തർക്കം രൂപപ്പെട്ടത്. പാർട്ടി ഭരണഘടനയനുസരിച്ച് ചെയർമാൻ മരിച്ചാൽ, വർക്കിംഗ് ചെയർമാനായ തനിക്കാണ് ചുമതലയെന്ന് പി.ജെ. ജോസഫ് വാദിക്കുന്നു. 2019 ജൂൺ 16ന് ചെയർമാനായി തന്നെ തിരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസ്. കെ. മാണി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ച് ഉത്തരവ് നേടിയത്.

ജോസഫിന്റെ വാദം

ജോസ്. കെ. മാണി ചെയർമാനായി പ്രവർത്തിക്കുന്നത് സിവിൽകോടതി തടഞ്ഞിരിക്കെ,. തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ച് അനുകൂല ഉത്തരവു നേടിയത് നിയമവിരുദ്ധം. ഇരുകൂട്ടരും 450 സംസ്ഥാന കമ്മിറ്റിഅംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി പട്ടിക നൽകിയിരുന്നു. ഇരുലിസ്റ്റിലും പേരുള്ള 145 പേരെ ഒഴിവാക്കി ഭൂരിപക്ഷം നിശ്ചയിച്ചത് നിയമപരമല്ല.

ജോസിന്റെ വാദം

ചിഹ്നം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനാണ് അധികാരം. വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നൽകണം.

ജോ​സ​ഫി​ന്റെ​ ​അ​മി​തോ​ന്മാ​ദം താ​ത്കാ​ലി​കം​:​ ​ജോ​സ്

കോ​ട്ട​യം​:​ ​ദേ​ശീ​യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​ഉ​ത്ത​ര​വി​ന്മേ​ലു​ള്ള​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​സ്റ്റേ​ ​ഉ​ത്ത​ര​വി​നെ​ ​തു​ട​ർ​ന്നു​ള്ള​ ​പി.​ജെ.​ ​ജോ​സ​ഫി​ന്റെ​ ​അ​മി​തോ​ന്മാ​ദം​ ​താ​ത്കാ​ലി​കം​ ​മാ​ത്ര​മാ​ണെ​ന്ന് ​ജോ​സ് ​കെ.​ ​മാ​ണി​ ​പ്ര​തി​ക​രി​ച്ചു.​ ​കോ​ട​തി​ ​വി​ശ​ദ​മാ​യ​ ​വാ​ദം​ ​കേ​ൾ​ക്കു​ന്ന​തി​നാ​ണ് ​തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളു​ടെ​ ​ചി​ഹ്ന​ത്തി​ന്റെ​യും​ ​അം​ഗീ​കാ​ര​ത്തി​ന്റെ​യും​ ​കാ​ര്യ​ത്തി​ൽ​ ​ദേ​ശീ​യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​വി​ധി​യാ​ണ് ​ആ​ത്യ​ന്തി​ക​മാ​യി​ ​നി​ല​നി​ൽ​ക്കു​ക.​ ​നി​യ​മ​വി​ദ​ഗ്ദ്ധ​രു​മാ​യി​ ​ആ​ലോ​ചി​ച്ച് ​തു​ട​ർ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​ജോ​സ് ​പ​റ​ഞ്ഞു.

ജോ​സ് ​വ​ട്ട​പ്പൂ​ജ്യ​മാ​വും​ : പി.​ജെ.​ജോ​സ​ഫ്

കോ​ട്ട​യം​ ​:​ര​ണ്ടി​ല​ ​ചി​ഹ്നം​ ​ജോ​സി​ന് ​ന​ൽ​കി​യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ന്റെ​ ​ഉ​ത്ത​ര​വ്ഹൈ​ക്കോ​ട​തി​ ​സ്റ്റേ​ ​ചെ​യ്ത​ത​തി​ലൂ​ടെ​ ​സ​ത്യം​ ​ജ​യി​ച്ച​താ​യി​ ​പി.​ജെ.​ജോ​സ​ഫ് ​പ​റ​ഞ്ഞു.​ ​'​ജോ​സ് ​ഇ​തോ​ടെ​ ​വ​ട്ട​പ്പൂ​ജ്യ​മാ​വും.​ ​ഞ​ങ്ങ​ളു​ടെ​ ​ഭാ​ഗ​ത്താ​ണ് ​ശ​രി​യെ​ന്നു​ ​തെ​ളി​ഞ്ഞു.​ ​ദൈ​വം​ ​ഞ​ങ്ങ​ളു​ടെ​ ​കൂ​ടെ​യാ​ണ് ​'.
മു​ഖ്യ​മ​ന്ത്രി​ ​ഇ​ന്ന​ലെ​ ​വി​ളി​ച്ച​ ​സ​ർ​വ​ക​ക്ഷി​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​തി​ന് ​ജോ​സ് ​കെ​ ​മാ​ണി​ ​കോ​ട​തി​ ​അ​ല​ക്ഷ്യ​ത്തി​ന് ​ന​ട​പ​ടി​ ​നേ​രി​ടേ​ണ്ടി​ ​വ​രു​മെ​ന്നും​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു​ .​ഇ​ടു​ക്കി​ ​മു​ൻ​സി​ഫ് ​കോ​ട​തി​യും​ ​ക​ട്ട​പ്പ​ന​ ​സ​ബ്കോ​ട​തി​യും​ ​ജോ​സ് ​ചെ​യ​ർ​മാ​ന്റെ​ ​പ​ദ​വി​ ​കൈ​യ്യാ​ള​രു​തെ​ന്ന് ​പ​റ​ഞ്ഞി​രു​ന്നു.​ ​അ​ത് ​ലം​ഘി​ച്ചാ​ണ് ​ചെ​യ​ർ​മാ​നെ​ന്ന​ ​വ്യാ​ജേ​ന​ ​പ​ങ്കെ​ടു​ത്ത​ത്.​ ​ഹൈ​ക്കോ​ട​തി​ ​കേ​സ് ​പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ൽ​ ​ജോ​സി​നെ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത് ​ശ​രി​യ​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​എ​ഴു​തി​ക്കൊ​ടു​ത്തി​രു​ന്നു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​ൻ​ ​അം​ഗീ​ക​രി​ച്ച​ത് ​ജോ​സി​നെ​യാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി​ശ​ദീ​ക​രി​ച്ച​ത്.​ ​ഒ​രു​ ​ദി​വ​സം​ ​പോ​ലും​ ​ക്ഷ​മി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ത​യ്യാ​റാ​യി​ല്ലെ​ന്നും​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.