ശിവശങ്കറിന്റെ സസ്‌പെൻഷൻ അവലോകനം ചെയ്യും
Saturday 12 September 2020 12:37 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയും, മുൻ ഐ.ടി സെക്രട്ടറിയുമായ എം. ശിവശങ്കറിന്റെ സസ്പെൻഷൻ നടപടി അവലോകനം ചെയ്യാൻ ചീഫ്സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ചെയർമാനായി മൂന്നംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ച് ഉത്തരവായി.
അഡിഷണൽ ചീഫ്സെക്രട്ടറിമാരായ സത്യജിത് രാജനും ടി.കെ. ജോസുമാണ് അംഗങ്ങൾ. സ്വർണ്ണക്കടത്ത് കേസ് പ്രതികളുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരിൽ ജൂലായ് 16നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. അഖിലേന്ത്യാ സിവിൽ സർവീസ് ചട്ടമനുസരിച്ച് മൂന്ന് മാസം കൂടുമ്പോൾ നടപടി അവലോകനം ചെയ്യേണ്ടതുള്ളതിനാലാണ് സമിതിയെ നിയോഗിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.