ജപ്പാനിൽ ഭൂചലനം
Sunday 13 September 2020 12:24 AM IST
ടോക്കിയോ: ജപ്പാനിലെ മിയാഗിയിൽ ശക്തമായ ഭൂചലനം. ശനിയാഴ്ച രാവിലെ 8.14 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തി.സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. നാശനഷ്ടമോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ നിന്ന് 407 കിലോമീറ്റർ വടക്കുകിഴക്ക് ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ഉപരിതലത്തിൽ നിന്ന് 47 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. തീരദേശത്ത് തിരമാലകൾ ഉയരാൻ സാദ്ധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.