പെരിയ: സുപ്രീംകോടതിയിൽ പോയത് കേരളത്തിന്റെ നെഞ്ചുതകർത്തെന്ന് ഉമ്മൻചാണ്ടി

Sunday 13 September 2020 12:00 AM IST

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നല്കിയ സർക്കാരിന്റെ നടപടി കേരളത്തിന്റെ നെഞ്ചുതകർത്തെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു. ഈ സർക്കാരിൽ നിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ടെന്ന് ഒരിക്കൽക്കൂടി വ്യക്തമായി.

ഒന്നരവർഷമായി മക്കളെ നഷ്ടപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതിക്കായി നിലവിളിക്കുകയാണ്.

കേസ് സി.ബി.ഐക്കു വിട്ട ഹൈക്കോടതി വിധിക്കെതിരെ ഇടതുസർക്കാർ രംഗത്തുവന്നത് എല്ലാവരെയും വേദനിപ്പിച്ചിരുന്നു. മോദി സർക്കാരിന്റെ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ്, അഡിഷണൽ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ എന്നിവർക്ക് ഖജനാവിൽ നിന്ന് 88 ലക്ഷം രൂപയാണ് നല്കിയത്. സുപ്രീംകോടതിയിൽ കേസ് നടത്താൻ ലക്ഷങ്ങൾ ഇനിയും വേണ്ടിവരും. രണ്ടു ചെറുപ്പക്കാരെ നിഷ്ഠുരമായി കൊന്നശേഷം പാർട്ടിക്കൊലയാളികളെ സംരക്ഷിക്കാൻ നികുതിപ്പണം ചെലവഴിക്കുന്നത് അധാർമികമാണ്.

കേസിലെ ഒന്നാം പ്രതിയും 14 പ്രതികളിൽ ഭൂരിപക്ഷവും സി.പി.എമ്മുകാർ ആയതിനാൽ കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങൾ തുടക്കംമുതൽ ഉണ്ടായിരുന്നു. പ്രതികളുടെ വാക്കുകൾ വേദവാക്യം പോലെ കരുതിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയതെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചത്. വാദം പൂർത്തിയായ ശേഷം സർക്കാർ ഇടപെട്ട് ഒമ്പത് മാസം വിധിപറയാതെ മരവിപ്പിച്ചു നിറുത്തിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

 പെ​രി​യ​ ​കൊ​ല​ക്കേ​സിൽ സ​ർ​ക്കാ​രി​ന് ​ഭ​യം​:​ ​ചെ​ന്നി​ത്തല

പെ​രി​യ​ ​ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് ​സി.​ബി.​ഐ​ ​അ​ന്വേ​ഷി​ച്ചാ​ൽ​ ​സി.​പി.​എ​മ്മി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​മു​ഖം​ ​പു​റ​ത്തു​വ​രു​മെ​ന്ന​ ​ഭ​യ​മാ​ണ് ​സ​ർ​ക്കാ​രി​നെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​പെ​രി​യ​ ​കേ​സ് ​സി.​ബി.​ഐ​ക്ക് ​വി​ട്ടു​ള്ള​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​പോ​കു​ന്ന​ത് ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.​ ​കൊ​ല​യാ​ളി​ക​ളെ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​നി​ന്ന് ​അ​ഭി​ഭാ​ഷ​ക​രെ​യെ​ത്തി​ക്കാ​ൻ​ 88​ ​ല​ക്ഷ​മാ​ണ് ​ഖ​ജ​നാ​വി​ൽ​ ​നി​ന്ന് ​ചെ​ല​വാ​ക്കി​യ​ത്.
വെ​ഞ്ഞാ​റ​മൂ​ട് ​കൊ​ല​പാ​ത​കം​ ​സി.​ബി.​ഐ​ക്ക് ​വി​ട​ണ​മെ​ന്ന് ​ഞ​ങ്ങ​ൾ​ ​പ​റ​യു​മ്പോ​ൾ​ ​പെ​രി​യ​ ​കേ​സ് ​സി.​ബി.​ഐ​ക്ക് ​വി​ട​രു​തെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട്.​ ​കൊ​ല​പാ​ത​കി​ക​ളെ​ ​സം​ര​ക്ഷി​ക്കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​ശ്ര​മം.
വ്യ​വ​സാ​യ​രം​ഗ​ത്ത് ​കു​തി​ച്ചു​ചാ​ട്ടം​ ​ന​ട​ത്തി​യെ​ന്ന് ​പ​റ​യു​ന്ന​ ​ഇ​ട​തു​സ​ർ​ക്കാ​രി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ചി​ത്രം​ ​പു​റ​ത്താ​യി.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​വ്യ​വ​സാ​യ​ ​സൗ​ഹൃ​ദ​ ​റാ​ങ്കിം​ഗി​ൽ​ ​കേ​ര​ളം​ 28ാം​ ​സ്ഥാ​ന​ത്താ​ണ്.​ ​യു.​ഡി.​എ​ഫ് ​ഭ​ര​ണ​കാ​ല​ത്ത് ​പ​തി​നെ​ട്ടാം​ ​സ്ഥാ​ന​ത്താ​യി​രു​ന്നു.​ ​ആ​ന്തൂ​രി​ലെ​ ​പ്ര​വാ​സി​ ​വ്യ​വ​സാ​യി​യും​ ​പു​ന​ലൂ​രി​ലെ​ ​വ​ർ​ക്ക്ഷോ​പ്പു​ട​മ​യും​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്ത​തു​മാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​വ്യ​വ​സാ​യ​നേ​ട്ട​ങ്ങ​ളെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​കു​റ്റ​പ്പെ​ടു​ത്തി.