എ.ഐ.സി.സി പുനഃസംഘടനയിൽ വിമർശനവുമായി കപിൽ സിബൽ

Monday 14 September 2020 12:54 AM IST

ന്യൂഡൽഹി: എ.ഐ.സി.സി പുനഃസംഘടനയിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. തിരഞ്ഞെടുപ്പല്ല,നാമനിർദ്ദേശമാണ് മാനദണ്ഡമെങ്കിൽ പാർട്ടി ഭരണഘടന തിരുത്തുന്നതാണ് നല്ലതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താഴെത്തട്ട് മുതൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പാർട്ടി ഭരണഘടന പറയുന്നത്. അതാണ് ഞങ്ങൾ ആവശ്യപ്പെട്ടതും. തിരഞ്ഞെടുപ്പ് വേണ്ടെന്നാണ് പാർട്ടിയുടെ തോന്നലെങ്കിൽ അങ്ങനെ ആകട്ടെയെന്നും കപിൽ സിബൽ പറഞ്ഞു.