കണ്ണൂരിൽ പൊലീസ് നിഷ്‌ക്രിയമെന്ന് ഉമ്മൻ ചാണ്ടി
Monday 14 September 2020 12:49 AM IST
തിരുവനന്തപുരം: ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങൾ നടക്കുന്ന കണ്ണൂരിൽ വ്യാപകമായി ബോംബ് നിർമ്മിക്കുകയാണെന്നും ഇത് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കണ്ണൂരിൽ നടക്കുന്ന ബോംബു നിർമ്മാണങ്ങളിൽ പാർട്ടിക്കുള്ള പങ്ക് പകൽപോലെ വ്യക്തമാണ്. ബോംബ് നിർമ്മാണവും ആയുധ ശേഖരണവും നടത്തുന്നവരെയും ഇതിന് പ്രേരണ നൽകുന്നവരേയും കണ്ടെത്തുന്നതിനോ, നിയമ നടപടികൾ സ്വീകരിക്കുന്നതിനോ പോലീസ് തയ്യാറാകുന്നില്ല. അന്വേഷണം സി.പി.എമ്മിലേക്കു നീങ്ങുമ്പോൾ പിൻമാറാൻ പോലീസ് നിർബന്ധിതമാകുകയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.