അവധിക്കാലം ആഘോഷിക്കാൻ നയൻസ് ഗോവയിൽ

Tuesday 15 September 2020 4:30 AM IST

അ​വ​ധി​ക്കാ​ല​മാ​ഘോ​ഷി​ക്കാ​ൻ​ ​ന​യ​ൻ​താ​ര​യും​ ​കാ​മു​ക​നും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​വി​ഘ്‌​നേ​ശ് ​ശി​വ​നും​ ​ഗോ​വ​യി​ലെ​ത്തി.​ ​ഗോ​വ​യി​ലെ​ ​കാ​ൻ​ഡോ​ലിം​ ​ബീ​ച്ചി​ന​ടു​ത്തു​ള്ള​ ​ഒ​രു​ ​റി​സോ​ർ​ട്ടി​ലാ​ണ് ​ഇ​രു​വ​രും​ ​അ​വ​ധി​ക്കാ​ല​മാ​ഘോ​ഷി​ക്കാ​നെ​ത്തി​യ​ത്.


നി​ർ​ബ​ന്ധി​ത​ ​അ​വ​ധി​ക്കാ​ല​ത്തി​ന് ​ശേ​ഷം​ ​ഒ​ഴി​വു​കാ​ല​ ​മൂ​ഡി​ലേ​ക്ക് ​എ​ന്ന ​കു​റി​പ്പോ​ടെ​ ​റി​സോ​ർ​ട്ടി​ൽ​ ​നി​ന്നു​ള്ള​ ​ന​യ​ൻ​താ​ര​യു​ടെ​ ​ചി​ത്രം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വി​ഘ്നേ​ശ് ശി​വ​ൻ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പ​ങ്കി​വ​ച്ചി​രു​ന്നു. ആ​റ് ​മാ​സം​ ​നീ​ണ്ട​ ​ലോ​ക് ഡൗ​ൺ​ ​മാ​ന​ ​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ച് ​ചി​ല​ ​താ​ര​ങ്ങ​ൾ​ ​അ​ഭി​ന​യം​ ​പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ​ ​ന​യ​ൻ​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ചി​ല​ർ​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​അ​വ​ധി​ക്കാ​ല​മാ​ഘോ​ഷി​ക്കു​ക​യാ​ണ്.