സൺ ഒഫ് ഗ്യാംഗ്സ്റ്ററിൽ രാഹുൽ മാധവ്

Tuesday 15 September 2020 4:30 AM IST

ന​വാ​ഗ​ത​നാ​യ​ ​വി​മ​ൽ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സ​ൺ​ ​ഒ​ഫ് ​ഗ്യാം​ഗ്‌​സ്റ്റ​റി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​ ​തു​ട​ങ്ങി.​ ​രാ​ഹു​ൽ​ ​മാ​ധ​വ് ​നാ​യ​ക​നാ​കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ടി​നി​ ​ടോം,​ ​കൈ​ലാ​ഷ്,പു​തു​മു​ഖം​ ​കാ​ർ​ത്തി​ക,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​സു​നി​ൽ​ ​സു​ഖ​ദ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ആ​ർ.​ ​ക​ളേ​ഴ്സ് ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സി​നോ​ജ് ​അ​ഗ​സ്റ്റി​നാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​പേ​ഴ്സ​ണ​ൽ,​ ​മേ​യ്ക്ക​പ്പ് ​മാ​നാ​ണ് ​സി​നോ​ജ്.ഒ.​ടി.​ടി​ ​പ്ലാ​റ്റ്‌​ഫോ​മി​ൽ​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ഇ​രു​പ​ത്തി​യ​ഞ്ച് ​ദി​വ​സം​ ​കൊ​ണ്ട് ​പൂ​ർ​ത്തി​യാ​വും.​ ​കാ​മ​റ​:​ ​പാ​പ്പി​നു,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​പൗ​ലോ​സ് ​കു​റു​മ​റ്റം,​ ​മേക്കപ്പ് :​ ​പ്ര​ദീ​പ് ​രം​ഗ​ൻ,​ ​സ്റ്റി​ൽ​സ്:​ ​മോ​ഹ​ൻ​ ​സു​രഭി​.