വന്യ ജീവി വാരാഘോഷം :മൊബൈൽ ഫോട്ടോഗ്രഫി മത്സരം
ഇടുക്കി: ജില്ലാ വന്യ ജീവി വാരാഘോഷം ഒക്ടോബർ രണ്ടു മുതൽ ഏഴ് വരെ നടക്കും.കൊവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ ഒത്തുചേരലും ആഘോഷങ്ങളും ഒഴിവാക്കി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോട്ടോഗ്രാഫി മത്സരമാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. തങ്ങളുടെ ചുറ്റുപാടിൽ നിന്നും മൊബൈൽ ഫോണിൽ ഏടുത്തിട്ടുള്ള വന്യജീവജാലങ്ങളുടെ ഫോട്ടൊ മത്സരത്തിന് അയക്കാം. ജില്ലയിലെ ഹൈസ്കൂൾ, ഹയർസെക്കന്ററി, കോളജ് വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഓരാൾ ഒരു ചിത്രമേ അയക്കാൻ പാടുള്ളൂ. എഡിറ്റ് ചെയ്തതോ ഫോർവേർഡ് ചെയ്തതോ മറ്റേതെങ്കിലും തരത്തിൽ രൂപമാറ്റം വരുത്തിയതോ ആയചിത്രങ്ങൾ അയയ്ക്കാൻ പാടില്ല. സമ്മാനാർഹരായവരെ തെരഞ്ഞെടുക്കുന്നതിന് മുൻപായി മത്സരങ്ങളിലേക്ക് അയച്ച ചിത്രം എടുത്ത മൊബൈൽ ഫോൺ ആവശ്യപ്പെടുന്ന മുറയ്ക്ക് ചിത്രത്തിന്റെ ആധികാരിക പരിശോധിക്കുന്നതിന് ജഡ്ജസ് മുൻപാകെ ഹാജരാക്കേണ്ടതാണ്. ഹൈസ്‌കൂൾ, ഹയർസെക്കന്ററി കോളജ് എന്നീ തലങ്ങളിൽ 5000, 3000, 2000 രൂപ എന്നീ ക്രമത്തിൽ സമ്മാനം നൽകും. ഓരോ എൻട്രിയോടൊപ്പം വിദ്യാർത്ഥിയുടെ പേര് മേൽവിലാസം, ഫോൺ നമ്പർ, പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്, ക്ലാസ് എന്നിവ കൂടാതെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ഉള്ളടക്കം ചെയ്യേണ്ടതാണ്. എൻട്രികൾ 17 മുതൽ ഒക്ടോബർ രണ്ടു വരെ അയക്കാം. കൂടുതൽ വിവരങ്ങൾക്ക്. വിലാസം: അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ, ഇടുക്കി വന്യ ജീവി സങ്കേതം, വെള്ളാപ്പാറ ഫോൺ : 8547603173