ചൈനയിലെ യു.എസ് അംബാസഡർ സ്ഥാനം ഒഴിയുന്നു
Tuesday 15 September 2020 12:40 AM IST
വാഷിംഗ്ടൺ: അമേരിക്ക- ചൈന പോര് മുറുകുന്നതിനിടെ ചൈനയിലെ യു.എസ് അംബാസഡർ ടെറി ബ്രാൻസ്റ്റഡ് സ്ഥാനം ഒഴിയുന്നുവെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ട്വീറ്റ് ചെയ്തു.
അമേരിക്ക – ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം പങ്കുവഹിച്ചിരുന്നുവെന്നു പറഞ്ഞ പോംപിയോ ടെറി ബ്രാൻസ്റ്റഡിന്റെ സേവനത്തിന് നന്ദി പറയുകയും ചെയ്തു.2017 മേയിലാണ് എഴുപത്തിമൂന്നുകാരനായ ടെറി ചൈനയിലെ അമേരിക്കൻ അംബാസഡറായി നിയമിതനായത്.