ഭീകരരെ ഇന്ത്യയിലേക്ക് കടത്താൻ തുരങ്കമുണ്ടാക്കി പാകിസ്ഥാൻ

Tuesday 15 September 2020 2:17 AM IST

ജമ്മുകാശ്‌മീർ: പാകിസ്ഥാൻ തുരങ്കങ്ങൾ വഴി ഭീ​ക​ര​രെ ഇ​ന്ത്യ​യി​ലേ​ക്ക് കടത്തിവിടുന്നുണ്ടെന്നും ഡ്രോണുകൾ ഉപയോഗിച്ച് അവർക്ക് ആയുധങ്ങളെത്തിക്കുന്നുണ്ടെന്നും ജ​മ്മു കാശ്‌മീർ പൊ​ലീ​സ് മേ​ധാ​വി ദി​ൽ​ബാ​ഗ് സിം​ഗ്.

ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു ക​യ​റ്റം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​തി​ർ​ത്തി​ക്ക് സ​മീ​പം പാ​കിസ്ഥാ​ൻ തു​ര​ങ്ക​ങ്ങ​ൾ കു​ഴി​ക്കു​ന്ന​തെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

ഗാ​ല ജി​ല്ല​യി​ൽ അ​ടു​ത്തി​ടെ ക​ണ്ടെ​ത്തി​യ 170 മീ​റ്റ​റു​ള്ള തു​ര​ങ്കം പ​രി​ശോ​ധി​ച്ച​ ശേ​ഷം മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. ആ​ഗ​സ്റ്റ് 28ന് ​അ​തി​ർ​ത്തി​യി​ൽ 20-25 അ​ടി താ​ഴ്ച​യു​ള്ള തു​ര​ങ്കം ബി.​എ​സ്.എ​ഫ് ക​ണ്ടെ​ത്തി​യി​രു​ന്നു.

വലിയ തുരങ്കമാണ് ഗാലയിൽ കണ്ടെത്തിയത്. നഗ്രോട്ട ഏറ്റുമുട്ടലിന് ശേഷമാണിത് നിർമ്മിച്ചിരിക്കുന്നത്. 2013-14 ൽ ചന്യാരിയിൽ കണ്ടെത്തിയതിന് സമമാണ് ഇത്. ഈ തുരങ്കത്തിന്റെ ഉപയോഗം സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും പൊലീസ് മേധാവി അറിയിച്ചു.

ജനുവരിയിലാണ് നഗ്രോട്ട ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചത്.