ചൈന: പാർലമെന്റിൽ ഇന്ന് രാജ്നാഥ് സിംഗിന്റെ പ്രസ്‌താവന
Tuesday 15 September 2020 12:00 AM IST
ന്യൂഡൽഹി: വടക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥ സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് ഇന്ന് പാർലമെന്റിന്റെ ഇരു സഭകളിലും പ്രസ്‌താവന നടത്തും. അതിർത്തി തർക്കം സംബന്ധിച്ച് പാർലമെന്റിൽ ചർച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ച സാഹചര്യത്തിലാണിത്.
വിഷയം ചർച്ച ചെയ്യാൻ ഇന്ന് എം.പിമാരുടെ യോഗം വിളിക്കുമെന്നാണ് നേരത്തെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നത്. ദേശീയ സുരക്ഷ സംബന്ധിച്ച വിഷയമായതിനാൽ പാർലമെന്റിൽ വിഷയം ചർച്ച ചെയ്യുന്നത് ശരിയല്ലെന്ന നിലപാടിലാണ് സർക്കാർ.
ഏതു വിഷയവും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെങ്കിലും അതിർത്തിയിലെ കാര്യങ്ങളിൽ രാജ്യസുരക്ഷയും പരിഗണിക്കേണ്ടതുണ്ടെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.