ആദ്യ ദിനം എട്ട് ബില്ലുകൾ

Tuesday 15 September 2020 2:33 AM IST

ന്യൂഡൽഹി: ആദ്യ ദിനം ലോക്‌സഭയിൽ അവതരിപ്പിച്ചത് എട്ട് ബില്ലുകൾ. കൊവിഡ് പാക്കേജ് നടപ്പാക്കാനായി കൊണ്ടുവന്ന അവശ്യ സാധന നിയമ ഭേദഗതി ഓർഡിനൻസ്, എം.പിമാരുടെ ശമ്പളം വെട്ടിക്കുറച്ചത് നടപ്പാക്കാനുള്ള ഓർഡിനൻസ് എന്നിവയടക്കമാണിത്. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വ്യവസ്ഥങ്ങൾ അടങ്ങിയ ബാങ്കിംഗ് ഭേദഗതി ബില്ല്,​ ഭ്രൂണ വികസനം സംബന്ധിച്ച് ലാബുകൾക്കും മറ്റും നിയന്ത്രണം കൊണ്ടുവരാനുള്ള അസിസ്‌റ്റഡ് റീപ്രൊഡക്‌ടീവ് ടെക്‌നോളജി ഭേദഗതി, ബൈലാറ്ററൽ നെറ്റിംഗ് ഒഫ് ക്വാളിഫൈഡ് ഫിനാൻഷ്യൽ കോൺട്രാറ്റ്‌സ് ബിൽ, ദി ഫാമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്സ് ബിൽ, കർഷക വിലയുറപ്പ് കർഷക സേവന ബിൽ, ഫാക്ടറിംഗ് റെഗുലേഷൻ ഭേദഗതി, സഹകരണ ബാങ്കുകൾക്കായുള്ള ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി എന്നിവയാണ് ഇന്നലെ അവതരിപ്പിച്ച പുതിയ ബില്ലുകൾ.