കൊവിഡ് ഭീതിയിലും ബഹളത്തിൽ അമർന്ന് പാർലമെന്റ് മൺസൂൺ സമ്മേളനം

Tuesday 15 September 2020 12:00 AM IST

ന്യൂഡൽഹി: കടുത്ത കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പാർലമെന്റിന്റെ ചരിത്രപരമായ മൺസൂൺ സമ്മേളനത്തിന് തുടക്കം. ചോദ്യോത്തരവേള റദ്ദാക്കിയതും, ലഡാക്കിലെ ചൈനീസ് അതിക്രമം ഉൾപ്പെടെയുള്ല വിഷയങ്ങളും ഉന്നയിച്ച് ലോക്സഭയിൽ പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരെ രംഗത്തുവന്നു. നാഷണൽ കമ്മിഷൻ ഫോർ ഹോമിയോപ്പതി , നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിൻ ബില്ലുകൾ സഭ പാസാക്കി.

ചോദ്യോത്തരവേളയും സ്വകാര്യബില്ലുകളും ഒഴിവാക്കാനുള്ള പ്രമേയം പാർലമെന്ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി ലോക്സസഭയിൽ അവതരിപ്പിച്ചതോടെ, എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. ചോദ്യോത്തരവേള സഭയിലെ സുവർണവേളയാണെന്ന് കോൺഗ്രസിലെ അധീർ രഞ്ജൻ ചൗധരി പറഞ്ഞു. എന്നാൽ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽപ്പോലും നിയമസഭകളിൽ ചോദ്യോത്തരവേള ഒഴിവാക്കിയിട്ടുണ്ടെന്ന് പ്രഹ്ലാദ് ജോഷി ചൂണ്ടിക്കാട്ടി.എല്ലാവർക്കും ചോദ്യം ഉന്നയിക്കാൻ അവസരം ലഭിക്കുമെന്ന് സ്പീക്കർ അറിയിച്ചു.

ലഡാക്കിലെ ചൈനീസ് അതിക്രമവും, അതിർത്തിയിലെ സംഘർഷാവസ്ഥയും സഭ നിറുത്തിവച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് അധീർ രഞ്ജൻ ചൗധരിയും കൊടിക്കുന്നിൽ സുരേഷും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും അനുവദിച്ചില്ല.നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് 12 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത വിഷയത്തിൽ ഡി.എം.കെയും,ഡൽഹി കലാപത്തിൽ പ്രധാനനേതാക്കളുടെ പേര് കുറ്റപത്രത്തിൽ പരാമർശിച്ചതിനെതിരെ സി.പി.എം അംഗം എ.എ ആരിഫും ആർ.എസ്.പി അംഗം എൻ.കെ പ്രേമചന്ദ്രനും നോട്ടീസ് നൽകിയ അടിയന്തര പ്രമേയത്തിനും അനുമതി ലഭിച്ചില്ല.കൊവിഡ് കാലത്തെ നീറ്റ് പരീക്ഷയ്ക്കെതിരെ ഡി.എം.കെ എം.പിമാർ പാർലമെൻറിന് മുന്നിൽ രാവിലെ പ്രതിഷേധിച്ചിരുന്നു. ഓർഡിനൻസായി ഇറക്കിയ സഹകരണബാങ്കുകളുമായി ബന്ധപ്പെട്ട ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി ബിൽ പിൻവലിച്ചു. പുതിയ ബിൽ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മലാ സീതരാമാൻ വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തിൽ എം.പിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാനുള്ള ബിൽ ,അവശ്യസാധന ഭേദഗതി ബിൽ തുടങ്ങിയവ അവതരിപ്പിച്ചു. ആദ്യ ദിവസം 359 എം.പിമാരാണ് ലോക്സഭയിലെത്തിയത്.

അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി, പണ്ഡിറ്റ് ജസ് രാജ്, മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി, മദ്ധ്യപ്രദേശ് ഗവർണർ ലാൽജി ടൺഠൻ, മുൻ കേന്ദ്രമന്ത്രി രഘുവംശ് പ്രസാദ് തുടങ്ങിയവരെ അനുസ്മരിച്ച് ഒരു മണിക്കൂർ നേരത്തൈ ലോക്‌സഭ പിരിഞ്ഞു.

 30 എം.പിമാർക്ക് കൊവിഡ്

പാർലമെന്റിന്റെ മൺസൂൺകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ ലോക്‌സഭയിലെ 17 എം,പിമാർക്കും രാജ്യസഭയിൽ 13എം.പിമാർക്കും രണ്ട് കേന്ദ്രമന്ത്രിമാർക്കും കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. ഇതിൽ 12പേർ ബി.ജെ.പി എം.പിമാരാണ്. ഇവർക്ക് പുറമേ പാർലമെന്റിലെ അറുപതോളം ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം രാജസ്ഥാനിൽ നിന്നുള്ള ആർ.എൽ.പി എം.പി ഹനുമാൻ ബേനിവാളിന് പാർലമെന്റിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ, ജയ്‌പൂരിൽ വീണ്ടും പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായെന്നും ഏത് ഫലമാണ് പരിഗണിക്കേണ്ടതെന്നും ചോദിച്ചു കൊണ്ട് പരിശോധനയുടെ റിസൾട്ട് സഹിതം അദ്ദേഹം ട്വീറ്റ് ചെയ്തു.

സൈ​ന്യ​ത്തി​ന് ​പി​ന്തു​ണ​

​പ്ര​ധാ​ന​മ​ന്ത്രി ​ഈ​ ​പാ​ർ​ല​മെ​ന്റ് ​സ​മ്മേ​ള​ന​ത്തി​ൽ​ ​നി​ര​വ​ധി​ ​സു​പ്ര​ധാ​ന​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​എ​ടു​ക്കു​മെ​ന്നും​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യു​മെ​ന്നും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി.​ ​അ​തി​ർ​ത്തി​യി​ൽ​ ​ബു​ദ്ധി​മു​ട്ടു​ന്ന​ ​സൈ​നി​ക​ർ​ക്ക് ​പി​ന്തു​ണ​യേ​കു​ന്ന​ ​ശ​ക്ത​മാ​യ​ ​സ​ന്ദേ​ശം​ ​പാ​ർ​ല​മെ​ന്റ് ​ന​ൽ​കും. 'ഒ​രു​ ​വ​ശ​ത്ത് ​കൊ​വി​ഡ് ​മ​ഹാ​മാ​രി​ ​നി​ല​നി​ൽ​ക്കെ​ ​ക​ട​മ​ക​ൾ​ ​നി​റ​വേ​റ്റാ​ൻ​ ​എം.​പി​മാ​ർ​ ​കാ​ണി​ക്കു​ന്ന​ ​പ്ര​തി​ബ​ദ്ധ​ത​ ​അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.​ ​കൊ​വി​ഡ് ​മൂ​ലം​ ​ബ​ഡ്ജ​റ്റ് ​സ​മ്മേ​ള​നം​ ​നേ​ര​ത്തെ​ ​പി​രി​യേ​ണ്ടി​ ​വ​ന്നു.​ ​ഇ​രു​സ​ഭ​ക​ളും​ ​ഷി​ഫ്റ്റ് ​രൂ​പ​ത്തി​ലാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​വാ​രാ​ന്ത്യ​ ​അ​വ​ധി​യു​മി​ല്ല.​ ​ചു​മ​ത​ല​ക​ൾ​ ​നി​റ​വേ​റ്റാ​നാ​യി​ ​എ​ല്ലാം​ ​അം​ഗ​ങ്ങ​ളും​ ​ഈ​ ​ന​ട​പ​ടി​ക​ളോ​ട് ​സ​ഹ​ക​രി​ക്കു​ന്നു."-​ ​മോ​ദി​ ​പ​റ​ഞ്ഞു.

ലോ​ക്ക്ഡൗ​ൺ​ ​പ​ലാ​യ​നം​

​മ​രി​ച്ച​വ​രു​ടെ​ ​ക​ണ​ക്കി​ല്ലെ​ന്ന് ​കേ​ന്ദ്രം ​ ​കൊ​വി​ഡി​നെ​ ​തു​ട​ർ​ന്നു​ള്ള​ ​രാ​ജ്യ​വ്യാ​പ​ക​ ​സ​മ്പൂ​ർ​ണ​ ​ലോ​ക്ക്ഡൗ​ണി​നി​ടെ​ ​സ്വ​ന്തം​ ​നാ​ട്ടി​ലേ​ക്കു​ള്ള​ ​മ​ട​ക്ക​ത്തി​നി​ടെ​ ​മ​രി​ച്ച​ ​കു​ടി​യേ​റ്റ​ ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ക​ണ​ക്ക് ​അ​റി​യി​ല്ലെ​ന്ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ.​ ​അ​ടൂ​ർ​ ​പ്ര​കാ​ശ് ​അ​ട​ക്ക​മു​ള്ള​ ​എം.​പി​മാ​രു​ടെ​ ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​യാ​യി​ ​തൊ​ഴി​ൽ​വ​കു​പ്പി​ന്റെ​ ​സ്വ​ത​ന്ത്ര​ ​ചു​മ​ത​ല​യു​ള്ള​ ​സ​ഹ​മ​ന്ത്രി​ ​സ​ന്തോ​ഷ് ​കു​മാ​ർ​ ​ഗം​ഗ്വാ​ർ​ ​ലോ​ക്‌​സ​ഭ​യെ​ ​രേ​ഖാ​മൂ​ലം​ ​അ​റി​യി​ച്ച​താ​ണി​ക്കാ​ര്യം.​ ​മ​രി​ച്ച​വ​രു​ടെ​ ​ക​ണ​ക്കി​ല്ലാ​ത്ത​തി​നാ​ൽ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​സം​ബ​ന്ധി​ച്ച​ ​ചോ​ദ്യം​ ​പ്ര​സ​ക്ത​മ​ല്ലെ​ന്നും​ ​ജോ​ലി​ ​ന​ഷ്ട​പ്പെ​ട്ട​ ​കു​ടി​യേ​റ്റ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ക​ണ​ക്കും​ ​കൈ​വ​ശ​മി​ല്ലെ​ന്നും​ ​കേ​ന്ദ്രം​ ​വ്യ​ക്ത​മാ​ക്കി. മാ​ർ​ച്ച് 25​ ​മു​ത​ൽ​ ​ആ​രം​ഭി​ച്ച് 68​ ​ദി​വ​സം​ ​നീ​ണ്ട​ ​ലോ​ക്ക്ഡൗ​ണി​നി​ടെ​ ​ന​ഗ​ര​ങ്ങ​ളി​ൽ​ ​കു​ടു​ങ്ങി​യ​ ​തൊ​ഴി​ലാ​ളി​ക​ളി​ൽ​ ​പ​ല​രും​ ​കാ​ൽ​ന​ട​യാ​യും​ ​കി​ട്ടി​യ​ ​വാ​ഹ​ന​ങ്ങ​ളി​ലും​ ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യി​രു​ന്നു.​ ​ഇ​തി​നി​ടെ​ ​റോ​ഡ് ​അ​പ​ക​ട​ങ്ങ​ളി​ലും​ ​ട്രെ​യി​നി​ലു​മാ​യി​ ​നി​ര​വ​ധി​പ്പേ​ർ​ ​മ​രി​ച്ചു.​