ശരീരത്തിൽ ചെളി തേച്ച് ശംഖ് ഊതിയാൽ കൊവിഡ് വരില്ലെന്ന് പറഞ്ഞ എം.പിക്ക് കൊവിഡ്
ന്യൂഡൽഹി:ശരീരത്തിൽ ചെളി തേച്ച് ശംഖ് ഊതിയാൽ കൊവിഡ് പ്രതിരോധ ശേഷി കൂടുമെന്ന് പറഞ്ഞ ബി.ജെ.പി എം.പിയായ സുഖ്ബീർ സിംഗ് ജോൻപുരിയയ്ക്ക് കൊവിഡ്. ലോക്‌സഭ സമ്മേളനത്തിന് മുൻപ് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡിനെതിരെ പ്രതിരോധശേഷി കൂട്ടാൻ ചെളിയും ശംഖും ആയുധമാക്കാനുള്ള വിചിത്ര മാർഗം ഒരു മാസം മുൻപ് ഇദ്ദേഹം നിർദ്ദേശിച്ചിരുന്നു. ചെളിയിൽ പൊതിഞ്ഞിരുന്ന് താൻ ശംഖ് ഊതുന്നതിന്റെ വീഡിയോയും ഇദ്ദേഹം പുറത്തുവിട്ടു. ഇത് കൂടാതെ, ശരീരമാസകലം ചെളി പുരട്ടിയ ശേഷം യോഗ ചെയ്താൽ എല്ലാ അസുഖങ്ങളും മാറുമെന്ന് കഴിഞ്ഞ യോഗദിനത്തിൽ ഇദ്ദേഹം പറഞ്ഞിരുന്നു.
ഡൽഹി ഉപമുഖ്യമന്ത്രിക്ക് കൊവിഡ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊവിഡ്. ഞായറാഴ്ച രാത്രി ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെ പരിശോധന നടത്തുകയായിരുന്നു. കല്യാൺ സിംഗിന് കൊവിഡ് മുൻ യു.പി മുഖ്യമന്ത്രിയും മുൻ രാജസ്ഥാൻ ഗവർണറുമായ കല്യാൺ സിംഗിനും കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ലക്നൗ എസ്.ജി.പി.ജി.ഐ ആശുപത്രിയിൽ ചികിത്സയിലാണ്. ഡൽഹി ഉപമുഖ്യമന്ത്രിക്ക് കൊവിഡ്