തമിഴ്നാട്ടിൽ നിന്നെത്തിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു
Tuesday 15 September 2020 9:05 AM IST
അഞ്ചൽ: തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന മത്സ്യം അഞ്ചൽ പൊലീസ് പിടികൂടി നശിപ്പിച്ചു.കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ അഞ്ചൽ ആർ.ഒ ജംഗ്ഷനിൽ നിന്നാണ് മത്സ്യം കയറ്റിവന്ന പിക്കപ് വാൻ പിടികൂടിയത്.വാഹനത്തോടൊപ്പം തമിഴ്നാട് സ്വദേശികളായ ഡ്രൈവർ ഡേവിഡ്(40) സഹായി മുത്തുസ്വാമി (50) എന്നിവരേയും കസ്റ്റഡിയിലെടുത്തു. പാസോ മറ്റ് രേഖകളോ ഇല്ലാതെയാണ് ഇവർ മത്സ്യവുമായെത്തിയതത്രേ.35 പെട്ടി മത്സ്യമാണ് പിടിച്ചെടുത്തത്.പഞ്ചായത്തധികൃതരുടെ നിർദ്ദേശത്തെത്തുടർന്ന് മത്സ്യം കുഴിച്ചുമൂടി നശിപ്പിച്ചു. കൊവിഡ് കേസ് പ്രകാരം രണ്ടായിരം രൂപ പിഴ ഈടാക്കിയ ശേഷം വാഹനം വിട്ടു നൽകി