ചന്ദ്രബോസ് വധക്കേസ്: ജാമ്യം നീട്ടാനുള്ള നിഷാമിന്റെ ഹർജി തള്ളി

Tuesday 15 September 2020 8:25 AM IST

കൊച്ചി: തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതി മുഹമ്മദ് നിഷാം തനിക്ക് കോടതി അനുവദിച്ച ഇടക്കാലജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സെപ്തംബർ 15ന് ജാമ്യകാലാവധി കഴിയുന്നതിനാൽ അന്ന് ഉച്ചയ്ക്ക് 12ന് മുമ്പ് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. അല്ലാത്തപക്ഷം അറസ്റ്റുചെയ്ത് ഹാജരാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ഡിവിഷൻബെഞ്ച് നിർദേശം നൽകി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിഷാം നൽകിയ ഹർജിയിൽ ആഗസ്റ്റ് 11നാണ് കോടതി ഇടക്കാലജാമ്യം അനുവദിച്ചത്. പിന്നീടു രണ്ടുതവണ ജാമ്യം നീട്ടിനൽകി. വീണ്ടും നീട്ടാൻ നൽകിയ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.