കണ്ണൂരിൽ 232 ;സമ്പർക്കം 185

Tuesday 15 September 2020 12:02 AM IST

കണ്ണൂർ:ജില്ലയിൽ 232 പേർക്ക് ഇന്നലെകൊവിഡ് ബാധ സ്ഥിരീകരിച്ചു.ഇവരിൽ 185 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേർ വിദേശത്തു നിന്നും 14 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരും 30 പേർ ആരോഗ്യ പ്രവർത്തകരുമാണ്. ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 6294 ആയി. ഇവരിൽ ഇന്നലെ രോഗമുക്തി നേടിയ 135 പേരടക്കം 3981 പേർ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേർ ഉൾപ്പെടെ 50 പേർ മരണപ്പെട്ടു. ബാക്കി 2263 പേർ ആശുപത്രികളിൽ ചികിത്സയിലാണ്

ഇതുവരെ 6294

രോഗമുക്തി 3981

മരണം 50

ചികിത്സയിൽ 2263