ഇന്നലെ 332 പേർക്ക് കൊവിഡ്

Tuesday 15 September 2020 2:58 AM IST

തിരുവനന്തപുരം: ദിവസങ്ങളായി 400ന് മുകളിൽ രോഗികളുണ്ടായിരുന്ന തലസ്ഥാനത്ത് ഇന്നലെ നേരിയ ആശ്വാസം. ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 332 ആയി കുറഞ്ഞു. 258പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 55 പേരുടെ ഉറവിടം വ്യക്തമല്ല. വീട്ടുനിരീക്ഷണത്തിലുണ്ടായിരുന്ന 14പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ടുപേർ‌ക്കും രോഗബാധയുണ്ട്. 415പേർ രോഗമുക്തി നേടി. നേരത്തെ മരിച്ച മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു. ആഗസ്റ്റ് 21ന് മരണമടഞ്ഞ പൂജപ്പുര സ്വദേശിനി അക്ഷയ (13), ആഗസ്റ്റ് 26ന് മരണമടഞ്ഞ നെയ്യാറ്റിൻകര സ്വദേശി രാജൻ (59), ആഗസ്റ്റ് 31ന് മരണമടഞ്ഞ പൂഴനാട് സ്വദേശിനി സിസിലി (60) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചത്. ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 5120 ആയി. നഗരത്തിന് പിന്നാലെ അതിർത്തി പ്രദേശങ്ങളിലും രോഗവ്യാപനം അധികരിച്ചിട്ടുണ്ട്.

നിരീക്ഷണത്തിലുള്ളവർ- 24,651

വീടുകളിൽ -20,260

ആശുപത്രികളിൽ -3,802

72 സ്ഥാപനങ്ങളിൽ-589പേർ

 പുതുതായി നിരീക്ഷണത്തിലായവർ- 1,110