കളേഴ്സിന്റെ ട്രെയിലർ വിജയ് സേതുപതി റിലീസ് ചെയ്യും

Wednesday 16 September 2020 12:00 AM IST

നി​സാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ത​മിഴ് ചി​ത്ര​മാ​യ​ ​ക​ളേ​ഴ്സി​ന്റെ​ ​ട്രെ​യി​ല​ർ​ ​വെ​ള്ളി​യാ​ഴ്ച​ ​റി​ലീ​സാ​കും.​ ​ത​മി​ഴ​ക​ത്തി​ന്റെ മ​ക്ക​ൾ​ ​ശെ​ൽ​വ​ൻ​ ​വി​ജ​യ്,​ ​സേ​തു​പ​തി​യാ​ണ് ​ട്രെ​യി​ല​ർ​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ത്. മെ​ഗാ​ ​മീ​ഡി​യ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഹൗ​സ് ​ദു​ബാ​യി​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ലൈം​ ​ലൈ​റ്റ് ​പി​ക്ചേ​ഴ്സി​ന് വേ​ണ്ടി​ ​അ​ജി​ ​ഇ​ടി​ക്കു​ള,​ ​ജി​യ​ ​ഉ​മ്മ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് നി​ർ​മ്മി​ക്കു​ന്ന​ ​ക​ളേ​ഴ്സി​ൽ​ ​വ​ര​ല​ക്ഷ്മി​ ​ശ​ര​ത്‌​കു​മാ​ർ,​ ​ഇ​നി​യ,​ ​ദി​വ്യ​ ​പി​ള്ള,​ ​റാം​കു​മാ​ർ,​ ​ബേ​ബി​ ​ആ​രാ​ധ്യ,​ ​ത​ലൈ​വാ​സ​ൽ​ ​വി​ജ​യ്,​ ​മൊ​ട്ട​ ​രാ​ജേ​ന്ദ്ര​ൻ​ ​എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ര​ച​ന​ ​:​ ​പ്ര​സാ​ദ് ​പാ​റ​പ്പു​റം,​ ​കാ​മ​റ​:​ ​സ​ജ​ൻ​ ​ക​ള​ത്തി​ൽ,​ ​പ്രൊ​ഡ​ക്‌​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​നി​സാ​ർ​ ​വാ​രാ​പ്പു​ഴ. എ​സ്.​പി.​ ​വെ​ങ്കി​ടേ​ഷാ​ണ്ക​ളേ​ഴ്സി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ.