പാക് സൈനിക വിമാനം പരിശീലനത്തിനിടെ തകർന്നു വീണു

Wednesday 16 September 2020 1:42 AM IST

ഇ​സ്ലാ​മാ​ബാ​ദ്:​ ​പാ​ക് ​പ​ഞ്ചാ​ബി​ലെ​ ​അ​ട്ടോ​ക് ​ന​ഗ​ര​ത്തി​ന് ​സ​മീ​പം​ ​പി​ന്ദി​ഘേ​ബി​ൽ​ ​പാ​ക് ​വ്യോ​മ​സേ​നാ​ ​വി​മാ​നം​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​ ​ത​ക​ർ​ന്നു​ ​വീ​ണു.​ ​പൈ​ല​റ്റ് ​സു​ര​ക്ഷി​ത​നാ​ണെ​ന്നും​ ​അ​പ​ക​ട​ത്തി​ൽ​ ​ആ​രും​ ​മ​രി​ച്ചി​ട്ടി​ല്ലെ​ന്നും​ ​വ്യോ​മ​സേ​ന​യു​ടെ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​യു​ന്നു.2020​ൽ​ ​ത​ന്നെ​ ​ഇ​ത് ​അ​ഞ്ചാം​ ​ത​വ​ണ​യാ​ണ് ​പ​രി​ശീ​ല​ന​ത്തി​നി​ടെ​ ​പാ​ക് ​വി​മാ​നം​ ​ത​ക​ർ​ന്നു​ ​വീ​ഴു​ന്ന​തെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.മാ​ർ​ച്ച് 23​ന് ​പ​രി​ശീ​ല​ന​ത്തി​നി​ടെ​ ​പാ​ക് ​സൈ​ന്യ​ത്തി​ന്റെ​ ​എ​ഫ് 16​ ​വി​മാ​നം​ ​ത​ക​ർ​ന്ന് ​വീ​ണ് ​ഒ​രു​ ​വിം​ഗ് ​ക​മാ​ൻ​ഡ​ർ​ ​കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ഒ​രു​ ​പ​രി​ശീ​ന​ ​വി​മാ​നം​ ​ഖൈ​ബ​ർ​ ​പ​ഖ്തൂ​ൻ​ഖ്വ​ ​പ്ര​വി​ശ്യ​യി​ലും​ ​മി​റാ​ഷ് ​വി​മാ​നം​ ​ലാ​ഹോ​ർ​-​ ​മു​ൾ​ട്ടാ​ൻ​ ​ഹൈ​വേ​യ്ക്ക് ​സ​മീ​പ​വും​ ​ത​ക​ർ​ന്ന് ​വീ​ണു.ജ​നു​വ​രി​യി​ൽ​ ​മി​യാ​ൻ​വാ​ലി​യ്ക്ക് ​സ​മീ​പം​ ​ന​ട​ന്ന​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​ ​ഒ​രു​ ​വി​മാ​നം​ ​ത​ക​ർ​ന്നു​ ​വീ​ണ് ​ര​ണ്ട് ​വ്യോ​മ​സേ​നാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.