അവശ്യ വസ്‌തു നിയമ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി
Wednesday 16 September 2020 12:40 AM IST
ന്യൂഡൽഹി: ധാന്യങ്ങൾ, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ, പയർ വർഗങ്ങൾ, ഉള്ളി, ഉരുളക്കിഴക്ക് എന്നിവയെ അവശ്യവസ്‌തു നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കാൻ 1955ലെ അവശ്യവസ്തു നിയമത്തിൽ ഭേദഗതി വരുത്തിയ ഓർഡിനൻസിന് പകരമുള്ള ബിൽ ലോക്‌സഭ പാസാക്കി. ബിൽ നിയമമായാൽ ഇവയുടെ ഉത്പാദനം, വില്പന, സംഭരണം എന്നിവയ്‌ക്ക് നിയന്ത്രണമുണ്ടാകില്ല. ദേശീയ ദുരന്തം, വിലക്കയറ്റം, ക്ഷാമം തുടങ്ങിയ അസാധാരണ സാഹചര്യങ്ങളിൽ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ നിയന്ത്രണമുണ്ടാകും
കൊവിഡ് പാക്കേജിന്റെ ഭാഗമായ ആത്മനനിർഭർ അഭിയാനു വേണ്ടി കൊണ്ടുവന്ന ഭേദഗതി വഴി കൂടുതൽ സ്വകാര്യ നിക്ഷേപത്തിനും വിദേശ നിക്ഷേപത്തിനും വഴിതെളിയുമെന്നും കോൾഡ് സ്‌റ്റോറേജ്, വിതരണ ശൃംഖലയുടെ ആധുനികവത്‌കരണം തുടങ്ങിയ സൗകര്യങ്ങൾ വരുമെന്നും സർക്കാർ അവകാശപ്പെടുന്നു.