പതിമൂന്ന്കാരിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി പിടിയിൽ
Wednesday 16 September 2020 12:00 AM IST
തൊടുപുഴ: ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിമൂന്ന്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ശാസ്താംപാറ സ്വദേശി സിറാജാണ് (36) അറസ്റ്റിലായത്. 11ന് നെടിയശാല പുറപ്പുഴ റോഡിലായിരുന്നു സംഭവം. പെൺകുട്ടി റോഡരികിലൂടെ നടന്നപോകമ്പോൾ ബൈക്കിലെത്തിയ പ്രതി കയറി പിടിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് കരിങ്കുന്നം പൊലീസ് പ്രദേശത്തെ കടകളിലെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ. കൊവിഡ് പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.