ജില്ലയിൽ കൊവിഡ് മുന്നൂറ് കടന്നു
Thursday 17 September 2020 1:08 AM IST
ആലപ്പുഴ: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ മുന്നൂറ് കവിഞ്ഞു. ഇന്നലെ മാത്രം 338 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 299 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. പത്ത് പേർ വിദേശത്തുനിന്നും 28പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യപ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. 1995 പേരാണ് നിലവിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
ഇന്നലെ 234പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി .ആകെ 6192പേർ രോഗമുക്തരായി .2163 പേർ ചികിത്സയിലുണ്ട്.