188 പേർക്ക് കൂടി കൊവിഡ്, ചികിത്സയിൽ 2176 പേർ

Wednesday 16 September 2020 1:32 AM IST

തൃശൂർ: ജില്ലയിൽ 188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 120 പേർ രോഗമുക്തരായി. ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2176 ആണ്. തൃശൂർ സ്വദേശികളായ 42 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 7123 ആണ്. 4874 പേരാണ് ആകെ രോഗമുക്തരായത്. ജില്ലയിൽ സമ്പർക്കം വഴി 184 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ നാലു പേരുടെ രോഗ ഉറവിടം അറിയില്ല.

നാല് ആരോഗ്യ പ്രവർത്തകർക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ മൂന്ന് പേർക്കും രോഗം സ്ഥീരികരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 10 പുരുഷൻമാരും 3 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 12 ആൺകുട്ടികളും 8 പെൺകുട്ടികളുമുണ്ട്. 605 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9440 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇന്നലെ 161 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1535 പേർക്ക് ആന്റിജൻ പരിശോധന നടത്തി.

ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ:

വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ- 8,

ചാലക്കുടി ഫയർ സ്റ്റേഷൻ ക്ലസ്റ്റർ- 3,

എസ്.ബി.ഐ കുന്നംകുളം ക്ലസ്റ്റർ - 3,

കെ.ഇ.പി.എ ക്ലസ്റ്റർ - 2,

അമല ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)- 1,

ദയ ക്ലസ്റ്റർ- 1,

ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ (ആരോഗ്യ പ്രവർത്തകർ)- 1.