'അടൽ ടണൽ' ചൈനയുടെ അതിർത്തിയോട് ചേർന്ന് ഇന്ത്യയുടെ അത്ഭുത നിർമ്മിതി;ലോകത്തിൽ ഏ‌റ്റവും നീളമേറിയ ഹൈവേ തുരങ്കം പൂർത്തിയാക്കി

Wednesday 16 September 2020 3:33 PM IST

മണാലി: ആകെ 46 കിലോമീറ്റർ നീളം. ഓരോ 500 മീറ്റർ പിന്നിടുമ്പോഴും പുറത്തേക്ക് വഴികൾ. ഓരോ 60 മീറ്ററിലും സി.സി.ടി.വി ക്യാമറകൾ. ലോകത്തിൽ ഏറ്റവും നീളമേറിയ ഹൈവേ തുരങ്കത്തിലെ സവിശേഷതകളാണ് ഇതെല്ലാം. ഈ വമ്പൻ തുരങ്കം നിർമ്മിച്ചിരിക്കുന്നത് ഏതെങ്കിലും വിദേശ രാജ്യത്തല്ല. നമ്മുടെ ഇന്ത്യയ‌്ക്ക് സ്വന്തമാണ് ഈ ഹൈവേ തുരങ്കം. ഹിമാചൽ പ്രദേശിലെ മണാലിയിൽ നിന്ന് ലേയിലേക്ക് 10,000 അടി ഉയരത്തിൽ തയ്യാറായ 'അടൽ ടണൽ' ആണ് ഈ ഹൈവേ തുരങ്കം.

ആറ് വർഷം കൊണ്ട് പൂർത്തിയാക്കണം എന്ന് കരുതി പണികൾ ആരംഭിച്ച തുരങ്കം പത്ത് വർഷമെടുത്തു നിർമ്മിക്കാൻ. ആപത്ത് ഘട്ടത്തിൽ ഉപയോഗിക്കാൻ തീപിടിത്തം തടയാനുള‌ള സംവിധാനവുമുണ്ട്. 10.5 മീറ്റർ വീതിയാണ് ടണലിന് ഇരുവശത്തും ഒരുമീറ്റർ നടപ്പാതയുമുണ്ട്.

വർഷത്തിൽ അഞ്ച് മാസം മാത്രം തുറക്കാനാകുന്ന റോഹ്‌താംഗ് പാസുമായി ബന്ധിച്ച് തുരങ്ക നിർമ്മാണം നടത്തുന്നത് വെല്ലുവിളിയായിരുന്നതായി പ്രൊജക്‌ട് സംഘം ഡയറക്‌ടർ കേണൽ പരീക്ഷിത്ത് മെഹ്റ അഭിപ്രായപ്പെട്ടു. ചൈന, പാകിസ്ഥാൻ അതിർത്തികളോട് ചേർന്ന് ഇന്ത്യ നിർമ്മിക്കുന്ന 19 ടണലുകളിലൊന്നാണ് ഈ വലിയ തുരങ്കം.