സ്വർണക്കടത്തി​ൽ മുഖ്യമന്ത്രി​യുടെ ഓഫീസി​നും പങ്കെന്ന് പാർലമെന്റിൽ ബി ജെ പി

Wednesday 16 September 2020 4:22 PM IST

ന്യൂഡൽഹി: സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കെന്ന് ലോക്‌സഭയിൽ ബി ജെ പി അംഗത്തിന്റെ ആരോപണം. ബംഗളൂരു സൗത്ത് എം പിയായ തേജസ്വി സൂര്യയാണ് സ്വർണക്കടത്തുവിഷയം ലോക്‌സഭയിൽ ഉന്നയിച്ചത്. 'ലൈഫ് പദ്ധതിയിലും വലിയ അഴിമതിയുണ്ട്. കേരളസർക്കാർ ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടങ്ങളാക്കുകയാണ്. ജനകീയ പ്രതിഷേധങ്ങളെ കേരളസർക്കാർ അടിച്ചമർത്തുകയാണ്. പ്രതിഷേധിക്കുന്ന സ്ത്രീകളെപ്പോലും തല്ലിച്ചതയ്ക്കുന്നു'- എം പി പറഞ്ഞു.

ഇതോടെ ഇടതുപക്ഷ അംഗങ്ങൾ ബഹളവുമായി എഴുന്നേറ്റു. എം എം ആരിഫും പി ആർ നടരാജനും സഭയിൽ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചപ്പോൾ കോൺഗ്രസ് അംഗങ്ങൾ മൗനം പാലിക്കുകയായിരുന്നു. സ്പീക്കർ ഇടപെട്ടാണ് ഇടത് അംഗങ്ങളെ ശാന്തരാക്കി​യത്.