പുരുഷന്മാരെ ഇതിലേ, വീട്ടിലിരുന്ന് സുന്ദരന്മാരാകാം! ബ്യൂട്ടി ടിപ്‌സ് പങ്കുവച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ

Wednesday 16 September 2020 5:54 PM IST

സ്ത്രീകൾ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിൽ അതീവ ശ്രദ്ധചെലുത്തുന്ന പുരുഷന്മാരുമുണ്ട്. എന്നാൽ മിക്ക പുരുഷന്മാർക്കും ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യലൊക്കെ ചെയ്യാൻ മടിയായിരിക്കും. അങ്ങനെയുള്ളവർ വിഷമിക്കേണ്ട. വീട്ടിലിരുന്നുകൊണ്ട് സൗന്ദര്യം വർദ്ധിപ്പിക്കാം. എങ്ങനെയെന്നല്ലേ? കൗമുദി ടിവിയിലൂടെ പുരുഷന്മാർക്കായി കിടിലൻ ബ്യൂട്ടി ടിപ്സ് പങ്കുവച്ചിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ.

ഉരുളക്കിഴങ്ങ്,മഞ്ഞൾപൊടി,ചെറുതേൻ എന്നിവയാണ് വേണ്ടത്. ഉരുളക്കിഴങ്ങ് മിക്സിയിലടിച്ച് കുഴമ്പു രൂപത്തിലാക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം മുഖത്ത് മസാജ് ചെയ്യുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.