മോദിക്ക് ഇന്ന് 70ന്റെ നിറദീപം

Thursday 17 September 2020 12:00 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 70-ാം പിറന്നാൾ. കൊവിഡ് സാഹചര്യത്തിൽ പതിവ് ആഘോഷങ്ങൾ ഒഴിവാക്കിയതിനാൽ ബി.ജെ.പി സെപ്‌തംബർ 20വരെ നീളുന്ന സേവനവാരം പ്രഖ്യാപിച്ചിരുന്നു. പ്രവർത്തകർ സ്വന്തം നിലയ്‌ക്കും വിവിധയിടങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. 2014ന് ശേഷമുള്ള എല്ലാ ജന്മദിനത്തിലും മോദി അമ്മ ഹീരാബായിയുടെ അടുത്തെത്തിയിരുന്നു. ഇക്കുറി അതും ഒഴിവാക്കും. പിറന്നാൾ ദിനത്തിൽ സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകി ബി.ജെ.പി രാജ്യത്താകമാനം 70 വെർച്വൽ റാലികളും നടത്തുന്നുണ്ട്. കോയമ്പത്തൂരിലെ പ്രവർത്തകർ കാമാച്ചി അമ്മൻ ക്ഷേത്രത്തിൽ ശിവന് 70 കിലോ ലഡു നേർന്നു.